ശ്രീകുമാർ ഉണ്ണിത്താൻ✍
ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് താമ്പാ ബേ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ഗ്രേസ് മറിയ ജോസഫ് മത്സരിക്കുന്നു . ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെംബേർ ആയും വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു . നഴ്സസ് പ്രാക്റ്റീഷണർ ആയി പ്രവർത്തിക്കുന്ന ഗ്രേസ് കഴിവ് തെളിയിച്ച ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് പ്ലാനർ കൂടി ആണ് . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
മികച്ച പ്രസംഗിക, അവതാരിക, മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫ്ലോറിഡക്കാരുടെ അഭിമാനമായ ഗ്രേസ് ജോസഫ്. ഫൊക്കാനയിൽ വനിതാ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച ഗ്രേസ് ജോസഫ്
വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്ന ഗ്രേസ് ജോസഫ് ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ ഗ്രേസ് ജോസഫ് മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
ഫ്ലോറിഡയിലെ താമ്പാ ബേ മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ ഗ്രേസ് ജോസഫ്. ചെറിയ സമയം കൊണ്ട് ഈ അസോസിയേഷനെ അമേരിക്കയിലെ ഒരു പ്രമുഖ മലയാളീ സംഘടന ആക്കി മാറ്റാൻ കഴിഞ്ഞത് ഗ്രേസിന്റെ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ്. ഇന്ത്യൻ നേഴ്സ് അസോസിയേഷൻ സെൻട്രൽ ഫ്ലോറിഡയുടെ AP ചെയർപേഴ്സണായും നഴ്സസ് പ്രാക്റ്റീഷണെസ് അസോസിയേഷന്റെ (NINPA )മെബർ ആയും പ്രവർത്തിക്കുന്ന ഗ്രേസ് ഫ്ലോറിഡ സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിന്റെ പ്രയർ ഗ്രൂപ്പിന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു , ഇപ്പോൾ പാരിഷ് കൗൺസിൽ മെംബർ ആയും പ്രവർത്തിക്കുന്നു.
കോളേജ് വിദ്യഭ്യാസത്തിന് ശേഷം തൊടുപുഴയിൽ നിന്നും ബോംബയിൽ കുടിയേറിയ ഗ്രേസ് ബോംബേ നേഴ്സ്സസ് അസോസിയേഷന്റെ സെക്രട്ടറിയും ആയിരുന്നു. 2006 ൽ അമേരിക്കയിൽ എത്തിയ ശേഷമാണ് നേഴ്സ് പ്രാക്ടിഷ്ണർ ഡിഗ്രി എടുത്തത്. പൊളിറ്റിക്കൽ സയൻസിൽ സൈക്കോളജി ഡിഗ്രിയിയും നേടിയിട്ടുണ്ട് .തൊടുപുഴ തുറക്കൽ കുടുബാംഗമായ ഗ്രേസ് ഭർത്താവു ചങ്ങനാശേരി ചിറ്റേത്തുകളം വീട്ടിൽ ജോജി വർഗീസ് മക്കളായ ആഷിഷ് , ആബൽ, ക്രിസ്റ്റൽ എന്നിവർക്കൊപ്പം ടാമ്പയിൽ ആണ് താമസം.
മാറ്റങ്ങൾ സംഘടനകളിൽ ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, ഗ്രേസ് ജോണിന്റെ പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫ്ലോറിഡയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ ഗ്രേസ് ജോണിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ഗ്രേസ് ജോസഫിന്റെ മത്സരം യുവത്വത്തിന് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫ്ലോറിഡ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഗ്രേസ് ജോസഫിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ, മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍ എന്നിവർ ഗ്രേസ് ജോസഫിന് വിജയാശംസകൾ നേർന്നു.