ശ്രീകുമാർ ഉണ്ണിത്താൻ✍
ന്യൂ യോർക്ക് . ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച്) പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും വിമെൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബേർ , റീജണൽ വിമെൻസ് ഫോം കോർഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഡോ. ഷൈനി രാജു മത്സരിക്കുന്നത്.
അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക , അദ്ധ്യാപിക ,ഹെൽത്ത് കെയർ പ്രോഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജേഴ്‌സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു.
മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച്) പ്രസിഡന്റ് ആയ ഡോ. ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മഞ്ച് നിരവധി ചാരിറ്റി പ്രവത്തനങ്ങൾ നടത്തുകയും സംഘടയുടെ പ്രവർത്തനം വിപുലീകരിക്കാനും കഴിഞ്ഞു . ന്യൂ ജേഴ്‌സി മേഘലയിലെ കല-സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമായ ഡോ.ഷൈനി,. റ്റി വി അവതാരിക കൂടിയാണ്. അമേരിക്കൻ ഡിയോസിസ്ന്റെ എം . എം വി , എസ് . ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ന്യൂ ജേഴ്‌സിയിലെ എക്സസ്സ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ് അദ്ധ്യാപികയായി സേവനം ചെയ്യുന്ന ഡോ.ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ കുടിയാണ് . എക്സസ്സ് കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയാണ് അവർ.
കേരളത്തിൽ നിന്നും മത്തമാറ്റിസിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ ഡോ.ഷൈനി ന്യൂ ജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും , അതിന് ശേഷം PHD യും കാരസ്ഥാമാക്കിയിട്ടുണ്ട്. ഭർത്താവ് അറിയപ്പെടുന്ന പാട്ടുകാരൻ കൂടിയായ രാജു ജോയി, മക്കൾ ജെഫ്‌റി , ജാക്കി .
ഒരു സംഘാനയുടെ നിലനിൽപ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ തയാർ എടുക്കുബോൾ ഡോ.ഷൈനി പ്രവർത്തനം മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ ജേഴ്‌സി ഏരിയയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ ഡോ.ഷൈനി രാജുവിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ഡോ.ഷൈനി രാജുവിന്റെ മത്സരം അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ ജേഴ്സി റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഡോ.ഷൈനി രാജുവിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള എന്നിവർ ഡോ.ഷൈനി രാജുവിന് വിജയാശംസകൾ നേർന്നു.