രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
നേരിനെപ്പോഴുമൊരു നേരമുണ്ട്
നേരമല്ലാത്തപ്പോൾ നെറികേടുമുണ്ട്
ദൂരത്തിനെപ്പോഴുമൊരു പരിധിയുണ്ട്
പരിധിവിട്ടാൽ ദൂരംദുരന്തമാണ്
ചേർന്നുനിൽക്കുമ്പോൾ നന്മകൂടെയുണ്ട്
ചേരാത്തതിൽ ചോർച്ചമാത്രമാണ്
വേർപിരിഞ്ഞാൽ വേദനകൂടെയുണ്ട്
വേറെപ്പിരിഞ്ഞാലുള്ളിൽ ഖേദമുണ്ട്
കാത്തിരിപ്പിനൊടുവിലൊരു കാഴ്ചയുണ്ട്
കാഴ്ചക്കാർക്കെത്രയോ കാണാക്കാഴ്ചയുണ്ട്
പൂർത്തിയാക്കാൻ ജീവിതംബാക്കിയുണ്ട്
ബാക്കിയാക്കാൻ ജീവിതംമാത്രമുണ്ട്
ഓർത്തെടുക്കാനോർമ്മകൾ ഏറെയുണ്ട്
ഓർമ്മകൾക്കോർക്കാൻ ഞാൻ മാത്രമുണ്ട്…