സ്നേഹം എന്നത് വലിയ ഒരു വികാരമാണ് ആഴിക്കുള്ളിൽ നിന്ന് കണ്ടെത്തുവാനോ കമ്പോളത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിക്കുവാനോ കിട്ടുന്നതല്ല “സ്നേഹം ” അത് മനുഷ്യൻെറ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രവഹിക്കേണ്ട ഒന്നാണ്
എന്നാൽ ദേഷ്യം അത് ഒരു പരിധി കഴിഞ്ഞാൽ നിയന്ത്രണം വിട്ടാൽ പിന്നീട് എന്താണ് ചെയ്യുക , എന്താണ് പറയുക, എന്താണ് പ്രവർത്തിക്കുക ,എന്ന് ചിന്തയിൽ നിന്ന് മനുഷ്യരെ മറ്റൊരു തലത്തിലേക്ക് അത് കൊണ്ടുപോകുന്നു.


ദേഷ്യം എപ്പോഴും സ്നേഹത്തിന് എതിരായി പ്രവർത്തിക്കുന്നു നല്ലസൗഹൃദത്തെയും , നല്ലകുടുംബ ജീവിതത്തെയും , വ്യക്തികൾ തമ്മിലുള്ള വ്യക്തിബെന്ധങ്ങളെയും അകറ്റുവാൻ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളെ ജനിപ്പിക്കാനുള്ള സാഹചര്യം ദേഷ്യത്തിൽ ആയീരിക്കുന്ന വ്യക്തിയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്
ദേഷ്യപ്പെടുന്ന വ്യക്തിക്ക് വ്യക്തിപരമായി എറ്റീട്ടുള്ള ഏതെങ്കിലും വേദന ജനകമായ സാഹചര്യം ആയിരിക്കാം അല്ലെങ്കിൽ അയാൾക്ക് പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ട അവസ്ഥയായിരിക്കും ഇല്ലെങ്കിൽ മുൻ വൈരാഗ്യം നേടാൻ കഴിയാതെ പോയ ലാഭം വന്നു ചേരാത്ത അവസ്ഥയിലായിരിക്കാം ദേഷ്യം പൊട്ടി പുറപ്പെടുന്നത് തന്റെ മക്കളോ ഭാര്യയോ പ്രതീക്ഷക്കൊത്ത് ഉയരാത്തതായിരിക്കാം തൻെറ മക്കളോ ഭർത്താവോ തന്നെ മനസ്സിലാക്കാതെ വെറും ജോലിക്കാരിയെ പോലെ കാണുന്ന അവസ്ഥ ആയിരിക്കാം


മാതാപിതാക്കൾ മക്കളെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന അവസ്ഥയിലായിരിക്കും
ദേഷ്യം തന്റെ പ്രണയത്തിന് എതിരെ നിൽക്കുക തന്റെ സ്വപ്നത്തിന് വിലങ്ങു തടിയായി പ്രവർത്തിക്കുക ആഗ്രഹിക്കുന്നത് മേടിച്ച് നൽകാതിരിക്കുക ഇതൊക്കെ മക്കൾക്കും ദേഷ്യം ഉണ്ടാക്കുന്നു കാര്യമാണ്
ഇങ്ങനെ ഇങ്ങനെപലതരത്തിലുള്ള പല രൂപത്തിൽ മാനസിക വിഷമതകളെ നേരിടുന്ന സമയത്ത് മനുഷ്യനിൽ ഉണ്ടാകുന്ന ഒന്ന്
സമൂഹത്തിൽ നടന്നുവരുന്ന ചില ദോഷപ്രവർത്തനങ്ങൾ ” മനുഷ്യസ്നേഹി” എന്ന നിലയിൽ ചിന്തിക്കുന്നവർക്ക് അതിനോട് തോന്നുന്ന അസഹിഷ്ണുത തൻ്റെ പങ്കാളി തന്നെ ചതിച്ചു എന്നറിയുമ്പോൾ ഉണ്ടാകുന്ന വിരോധം അത് ബിസിനസിലോ, ദാമ്പത്യ ജീവിതത്തിലോ പ്രണയത്തിലോ ഒക്കെയാവാം?


ഇവിടെയൊക്കെ മാനസിക നിലയിൽ വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്റെ
ഉള്ളിൽനിന്ന് പുറത്തേക്ക് വരുന്ന ഒന്നാണ് “ദേഷ്യം ” ഉള്ളിന്റെ ഉള്ളിൽ തന്നെ അടക്കിപ്പിടിച്ച് നിയന്ത്രിക്കാൻ കഴിയുന്നവർ അതിനൊയൊക്കെ മറക്കാനും പൊറുക്കാനും അതിജീവിക്കുവാനും കഴിയുന്നവർക്ക് തനിക്കൊരു മാറ്റം ജീവിതത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്കുമാണ് ദേഷ്യം എന്ന വികാരത്തിന് അപ്പുറത്ത് പുതിയ ഒരു മാനസിക അവസ്ഥ രൂപപ്പെടുത്തിയെടുക്കുവാനും സമാധാനത്തോടുകൂടി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുവാനും സാധിക്കുകയുള്ളു


നമ്മുടെ നാട്ടിൽ പത്ര, ദൃശ്യ മാധ്യമങ്ങളിൽ നാം അറിയുന്ന വാർത്ത അച്ഛൻ മകനെ കൊന്നു ,മകൻ അമ്മയെ കൊന്നു ,ഭാര്യ ഭർത്താവിനെ കൊന്നു, ഭർത്താവ് ഭാര്യയെ കൊന്നു, എന്നൊക്കെ വായിക്കുമ്പോൾ അവിടെയൊക്കെ സംഭവിക്കുന്നത് നിയന്ത്രിക്കാൻ കഴിയാതെ വരുന്ന ദേഷ്യവും വൈരാഗ്യവും ഒക്കെ തന്നെയാണ്
മനസ്സിനെ നല്ല നിലയിൽ പാകപ്പെടുത്തിയെടുക്കാൻ
നല്ല ചിന്തകളും നല്ല കാഴ്ചപ്പാടുകളും മനുഷ്യന്റെ ഉള്ളിൽ മനുഷ്യരോട് സ്നേഹവും ഇഷ്ടവും കരുണയും ഒക്കെ ഹൃദയത്തിലേക്ക് ആഴത്തിൽ ഉണ്ടാക്കിയെടുത്താൽ പ്രാർത്ഥനയോടെ അവരവരുടെ വിശ്വാസം അനുസരിച്ച് കരങ്ങൾ കൂപ്പിയാൽ ശാന്തിയും സമാധാനവും കൈവരിക്കുന്നിടത്ത് ദേഷ്യം അകലെയാവും ശ്രമിക്കാനും പൊറുക്കാനും സ്നേഹിക്കാനും കഴിയും എല്ലാവർക്കും പരസ്പരം സ്നേഹിക്കുവാനും നന്മയോടെ ജീവിക്കുവാനും സാധിക്കട്ടെ.

By ivayana