ചന്ദ്രശേഖര ഭസ്മലേപിത
ചാരുമോഹന രൂപനെ
ചിത്തത്തിലെന്നും വിളങ്ങി നില്ക്കും
വേളോർവട്ടത്തപ്പനെ

വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെ
പാനം ചെയ്ത ഭഗവാനെ
നീലകണ്ഠവണങ്ങുന്നു നിന്നെ
വേളോർവട്ടത്തപ്പനെ

ചന്ദ്രചൂടന്റെ നട തുറക്കവെ
ചന്ദ്രബിംബം വിളങ്ങും പോൽ !
ചാഞ്ചല്യമൊക്കെ മാറ്റണെ ദേവ
വേളോർവട്ടത്തപ്പനെ

നല്ല ശർക്കരപ്പാനക പ്രിയ്യ
നന്ദികേശ വാഹന
നൻമകളേകും നാടിന്റെ നാഥ
വേളോർവട്ടത്തപ്പനെ

ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾ
അന്തമുണ്ടാകും ശംഭുവെ
ദുരിതകാല മകന്നു പോകണെ
വേളോർവട്ടത്തപ്പനെ.

By ivayana