രചന : സുമാഗോപിനാഥ് ✍️
ഇളവ് നേടാത്ത ജീവിതം ,
പുഞ്ചിരി യിളവെടുക്കുന്ന ,
മോഹം കരിഞ്ഞവർ
പൊരി വെയിലിനിരുട്ട് നൂണങ്ങനെ
പൊഴിയുമോരോ ദിനങ്ങളും വേഗമായ്
നിറമെഴുംലോകംനോക്കികൊതിയെഴും
മിഴികളുമായി നിഷ്കളം നിൽപ്പവർ
അതിരിടുന്നതെവിടെയെന്നാർക്കുമേ
അറിയുകില്ലാത്തഴലുതിന്നുന്നവർ
തെരുവിലൊന്നുമേ തെറ്റല്ല ജീവിതം
നെറിവു കാട്ടാത്ത ജന്മങ്ങൾ, ബന്ധങ്ങൾ.
തേടിയെത്തുന്ന തെറ്റിലായ് തെന്നിയ
ജീവിതമേ നിസ്സംഗമായ് കാണുവോർ..
ഊർന്നിറങ്ങുന്ന നോട്ടവും പാരിലെ
നോവുറങ്ങും മുഖവും വഹിപ്പവർ.
ഇന്നുമുന്നിലെചോദ്യമായ്നിൽക്കവേ
നാളെയെന്നൊരുആധിയില്ലാത്തവർ