രചന : ഷാജി പേടികുളം.✍️
അദ്ധ്വാനത്തിൻ മഹത്വമോതും
മടിയൻമാരുടെ കാലം
നാടിനു സംസ്കൃതി പകർന്നു നൽകും
സംസ്കാര ശൂന്യർ
സത്യം നീതിയഹിംസാ മന്ത്രം
പാടും മാനവ ദൈവങ്ങൾ
നാടിനെക്കുട്ടിച്ചോറാക്കുന്നൊരു
വമ്പൻമാരുടെ കാലം
സത്യം കാണാൻ കണ്ണുതുറക്കുക
മാനവരേ നിങ്ങൾ
അദ്ധ്വാനിക്കാൻ മടി കൂടാതെ
ഒത്തൊരുമിക്കുക നാം
നമുക്കു ശേഷം ഭൂമിയിലിനിയും
തലമുറകൾ തുടരും
അവർക്കു വേണ്ടിയൊരുക്കാ
മിനിയും സുന്ദരലോകത്തെ
‘ലോകാസമസ്താ സുഖിനോ ഭവന്തു’
അതാവണം മന്ത്രം
കുറച്ചു നാളിനി മാനവരായി
ഭൂമിയിൽ വാണീടാം
ആലസ്യം വിട്ടൂർജ്ജ്വസ്വലരായി
ഉയിർത്തെഴുന്നേൽക്കാം
പാരിലൊഴുക്കാമദ്ധ്വാനത്തിൻ
വിയർപ്പുത്തുള്ളികളെ ….
:::::::::