ഭൂമിയിൽ പിറന്നഞാനാദ്യം
കരയാൻ പഠിച്ചു
കരയുന്നനേരത്തെല്ലാം ചിരിക്കാൻ
അമ്മയെന്നെനോക്കിച്ചിരിച്ചു
അമ്മയുടെ ചിരിയിൽഞാനും
മോണകാട്ടിച്ചിരിച്ചു
എൻ കൈവിരലുകൾ ചരുട്ടിയ
മുഷ്ടിയാൽ വട്ടത്തിൽ കറക്കീഞാനും
എൻ മുഷ്ടിയുടെയിടയിൽക്കൂടി
ചൂണ്ടുവിരലിട്ടു ഇക്കിളികൂട്ടിയമ്മ
ഇക്കിളിയിൽ മോണകൾകാട്ടി
പൊട്ടിച്ചിരി കുടുകുടെ പുഞ്ചിരി
മുത്തശ്ശിയോ മോണകൾകാട്ടി
കൊഞ്ചിച്ചു ചിരിച്ചീടുമ്പോൾ
കുടുകുടെ കുടു കുടുകുടെവീണ്ടും
ചിരിയുടെ മുഖങ്ങൾമാത്രം
ചൂണ്ടുവിരലൊരു പിടിവള്ളിയായ്
എൻ മുഷ്ടികൾകൂട്ടി കണ്ണ്തിരുമ്മി
വിരലുകൾ വായിൽ തിരുകിയനേരം
പല്ലില്ലാത്തൊരു മോണകൾകൊണ്ട്
വിരലുകളിലാഞ്ഞു കടിച്ചുമെല്ലെ
വായിൽ കിട്ടിയതെല്ലാംഞാൻ
വയറ്റിലാക്കാൻ വെമ്പൽപൂണ്ടു
വിശപ്പുമാറ്റാനല്ലെങ്കിലുമാ സുഖിച്ചു
ചീമ്പാൻ കൈവിരൽ വേണം
കാലിന്കേറാൻ പടിയില്ലെങ്കിലുമാ
മാരുതപടിയിൽ ആഞ്ഞുചവിട്ടി
പടവുകളേറെ കേറാനുണ്ടൊരു
ശ്രമകരമാമൊരു വേലതുടർന്നു
ചരിയുംവീണ്ടും തിരിയുംവീണ്ടും
ചിരിയുടെകോലാഹലവും കാട്ടി
അദ്‌ഭുതമാമൊരു ലോകം കാണാൻ
കെല്പുള്ളോനായ് തീർന്നീടേണം
ചിരിയുടെ തേജസ്സ്കൂട്ടീടാനായ്
നിരനിരയായി പല്ലുകളവിടെ
മോണകളിലാവെള്ളിവെളിച്ചം
കവിളിൽ നുണക്കുഴികൾ വിരിഞ്ഞു
കവിളിൽതട്ടി അമ്മിണിചൊല്ലി
കള്ളച്ചിരിയാണുള്ളത് കേമൻ
അന്നെന്നുള്ളിൽ കോർത്തൊരുമോഹം
ഇന്നും കൈമുതലായുള്ളത്കാര്യം
കള്ളത്തരമൊന്നില്ലെങ്കിലുമാ
ചിരിയിൽവീഴ്ത്തിയ കാമുകി എൻസഖി
ചിരിയുടെകാര്യം പലവിധമോർത്തിട്ടനവധി
തവണ വിധിയെ നമിച്ചു….
എൻ ചിരിയാണവളുടെ ഇഷ്ടംകൂട്ടിയതോർത്തു
ചിരിക്കാൻ വകയുണ്ടേറെ

By ivayana