ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.
എത്ര അവഗണിച്ചാലും പിന്നാലെ വരുമെന്ന വിശ്വാസമൊന്ന് കൊണ്ട് മാത്രം ഒപ്പമുള്ള മനുഷ്യരെ മാറ്റി നിര്‍ത്തി അവരവരുടെ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്ന ആളുകളെ പറ്റിയാണ്.
മറ്റെല്ലാത്തിനും അവര്‍ സമയം കണ്ടെത്തും,
ആ ആളുകളോട് സംസാരിക്കാനൊഴികെ.
ഒടുക്കം ഓപ്പോസിറ്റുള്ള മനുഷ്യര് ആ അവസ്ഥയെ ഒറ്റയ്ക്ക് തരണം ചെയ്യുന്നൊരു stage വരെ അവരെ കൊണ്ടെത്തിക്കും.
രാത്രികളും പകലുകളും അതുവരെ ഒപ്പമുണ്ടായിരുന്ന മനുഷ്യരുടെ അകല്‍ച്ചയും മാറ്റവും accept ചെയ്യാന്‍ മടിച്ച് മാനസികമായും ശാരീരികമായും തളര്‍ന്ന് ദിവസങ്ങളോളം ആ ട്രോമയില്‍ അകപ്പെട്ടു പോകുന്നതും ആ അവസ്ഥയെ അതിജീവിക്കാന്‍ പാടുപെടുന്ന മനുഷ്യരുണ്ട്.
അവരും മാറി തുടങ്ങുന്നു എന്നോ
അവര്‍ അതിനെ overcome ചെയ്യുന്നു എന്നോ
പഴയ സ്നേഹത്തിന്റെ കണക്കുപെട്ടി അവര്‍ക്ക് മുന്നില്‍ കുടഞ്ഞിടുകയായി.
തിരികെ വന്ന് അവരെ കുറച്ച് കൂടി മാനസികമായി തളര്‍ത്തുന്ന തരത്തില്‍ പെരുമാറുക.
നിങ്ങളുടെ ഉള്ളില്‍ അത്രയും സ്നേഹമുണ്ടെന്ന്
വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക.
ആ ട്രോമയെ ഒരിക്കല്‍ അതിജീവിച്ച മനുഷ്യരൊന്നും ആ വാക്കുകളില്‍ വീണു പോകില്ല.
സ്നേഹത്തിലായിരുന്ന രണ്ട് മനുഷ്യരില്‍ ഒരാളുടെ പ്രവര്‍ത്തിയൊന്ന് കൊണ്ട് മാത്രം വേദന തിന്നുന്ന
മനുഷ്യര് നിങ്ങളുടെ പെട്ടെന്നുണ്ടാകുന്ന സ്നേഹപ്രകടനത്തെ വളരെ ഭയത്തോടെ മാത്രമേ കാണുള്ളു.
ശരിക്കും അത് സ്നേഹമാണോ ?
അതിന്റെ കാരണം തന്നെ നമ്മളെന്ത് കാണിച്ചാലും ചെയ്താലും അവര്‍ അവിടെ ഉണ്ടാകും എന്നൊരു ഉറപ്പില് മാത്രം നിങ്ങള്‍ പരിഗണിക്കാതിരിക്കുന്ന മനുഷ്യര് പെട്ടെന്ന് over come ചെയ്യുന്നത് കാണുമ്പോള്‍ അത് accept ചെയ്യാനുള്ള മടിയൊന്ന് കൊണ്ട് മാത്രം അവരെ വീണ്ടും സ്നേഹമാണെന്ന് പറഞ്ഞ് തിരികെ വിളിക്കുന്നതാണെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കുക.
എത്രയോ തവണ നിങ്ങളുടെ പിന്നാലെ വന്ന മനുഷ്യരാണ്.
നിങ്ങള്‍ക്കായി കരഞ്ഞ് തീര്‍ത്ത മനുഷ്യരാണ്…
മുറിവുണക്കാന്‍ അതികഠിനമായി പാടുപെട്ട മനുഷ്യരൊന്നും വീണ്ടും അത്ര വേഗത്തില്‍ മുറിപ്പെടാനായി നിന്നുകൊടുക്കില്ല.
യാതൊരു പരിഗണനയും നല്‍കാതെ
നിങ്ങളവരില്‍ നിന്നും ഇറങ്ങി പോകാന്‍ കാണിച്ച മനസ്സിന്റെ after effect ആണ് അതെന്ന് അപ്പൊ മനസ്സിലാവില്ല.
യാതൊരു ദയയും കൂടാതെ അവരുടെ ഭാഗമൊന്ന് കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ
അവരെ പറ്റി ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഒപ്പമുണ്ടായിരുന്ന മനുഷ്യരെ അമിതമായി സ്നേഹിക്കുന്നതിന്റെ പേരില്‍ മിക്ക ആളുകള്‍ക്കും ഉണ്ടാകുന്നൊരു അവസ്ഥയാണത്.
സ്നേഹമൊന്ന് കൊണ്ട് മാത്രം മുറിപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി 💜

By ivayana