ആറാംനാൾ അവൻ വരും! അവളും വരും ! അവർ കാടുകളേയും, അരുവികളേയും, പൂക്കളേയും, പുഴുക്കളേയും തൊട്ടു നോക്കും !
അപ്പോൾ വസന്തത്തിലെ കിളികൾ അവരുടെ മനോഹരമായ തൂവലുകൾകൊണ്ട് അവനേയും അവളേയും തഴുകും! അവർ അരുവികളുടെ തണുവിനാൽ അവരുടെ പ്രണയങ്ങളെ നനയ്ക്കും ! അപ്പോൾ പ്രകൃതിയിൽ മഴപെയ്യും ! അവിടം ചിലപ്പോൾ മഞ്ഞ് വീണ്മൂടി പോയേക്കും ! നേർത്ത നിലാവുകളിൽ പുഷ്പങ്ങളുടെ നിഴലുകൾ ഭൂമിയിൽപതിക്കും. അപ്പോൾ ആകാശത്തിലെതാരകങ്ങൾ അവരുടെ പ്രണയത്തിന്
കാവൽ നിൽക്കുന്നുണ്ടാവും! അവൾപുഷ്പിണിയാവും ! പിന്നീടവൾ മനോഹരിയായ ഒരു പ്രപഞ്ചത്തെ പ്രസ
വിക്കും ! ഇത് നിതാന്തതകളുടെ മാത്രംപ്രണയ പാഠം !!


നമ്മൾ പ്രണയ കവിതകളെ
വായിക്കുന്നുവെങ്കിൽ അതിനെ വൈകാരീകമായി അനുഭവിക്കുന്നു എന്നാണോ? അല്ലെങ്കിൽ അതിനെ വൈകാരികതയുടെ വായനയായി പരിഗണിക്കാനാവുമോ? പ്രണയം ഒരുൽപ്പന്നമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ! ഒരുൽപ്പന്നത്തിനെ നമുക്ക് രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്താൻ കഴിയും! എന്തും മാനസീകമായിഉൾക്കൊള്ളുന്നത് പ്രണയമെന്നു കരുതാമോ? നമുക്ക് സന്തോഷം തരുന്നതെന്തും അതുമായി ബന്ധപ്പെടുന്ന പ്രണയവുമായി വായിക്കേണ്ടതുണ്ട്!എന്നാൽ പ്രണയത്തിന്റെ മറുപുറങ്ങളിൽ സമാധാനവും സന്തോഷവും തരാത്ത ചിലത് കൂടെയുണ്ടെന്ന് തിരിച്ചറിയുക! അവിടെ നിന്നാണ് ആശയ
പരമായ വൈരുദ്ധ്യങ്ങൾ പ്രണയത്തിൽനിലനിൽക്കുന്നതായി കാണുന്നത്!
എന്നെങ്കിലും ഒരിക്കൽ ?
അങ്ങനെയൊന്നുണ്ടോ? അറിയില്ല! അശാസ്ത്രീയമായ വികാര ചിന്തകളെശാസ്ത്രീയമായ പ്രണയമെന്ന് വിശേഷിപ്പിക്കിനാവുമോ? പക്ഷെ അനുഭവിച്ചറിയുന്നതിൽ നിന്ന് ചിലത് ഓർമ്മകളുടേയും ചരിത്രത്തിന്റേയും ഭാഗമായി വായിക്കേണ്ടി വന്നേക്കും! അതിനെ പ്രതീകങ്ങളുടെ വികാരമായും പ്രതിഷ്ഠിക്കാനാവുമോ? ആസൂത്രിതമായ ലാഭം പങ്കു വക്കുന്നതിന്റെ ഒരു നിലപാടല്ല അത്.
സൂത്രവാക്യങ്ങളില്ലാത്ത ഒരു തരം വികാരങ്ങളുടെ ഭാഷയായും പ്രണയത്തെ കണ്ടുകൂടെ? വേണമെങ്കി
ൽ ആൽബർട്ട് ഐൻസ്റ്റെയിനിന്റെE=mc2 എന്നും പറഞ്ഞു വക്കാം! കാരണം
പ്രണയം എപ്പോഴും വിസ്ഫോടനാത്മകമാണ്!


ഞാൻ ഇപ്പോൾ യാത്രയിലാണ്.വണ്ടിക്ക് നല്ല സ്പീഡ് ! ഒരു മെലോഡിക്ജേണി! ബിഥോവന്റെ സിംഫണി മെല്ലെപ്രണയത്തെ പോലെ എന്നിലേക്കിറങ്ങുന്നുണ്ട്. അതെന്നെ അനുഭവിപ്പിക്കുന്നുണ്ട്. എങ്കിലും ജീവിതം മുഴുവൻ പറഞ്ഞുവക്കാൻ സമയം ബാക്കിയില്ലല്ലോ എന്നൊരാശങ്ക. യാത്രകളിൽ സഞ്ചാരികളുടെ എണ്ണം കൂടി വരുമ്പോൾ മുഖങ്ങൾമാറി മാറി കയറിയിറങ്ങുമ്പോൾ ചില സ്വകാര്യതകൾക്ക് അതൊരു അനിവാര്യതയല്ലാതാവുമ്പോൾ അവിടെ മറ്റെന്താണ് നിവൃത്തി. ആശാമരത്തിന്റെ അതിരില്ലാത്ത കിളികളിൽ നിന്ന് ഏതു കിളിയാണ് പറന്നു പോയതെന്നറിയില്ലല്ലോ?
അനിവാര്യതകൾ വളർന്നു വളർന്ന്വണ്ടികൾ നിറഞ്ഞു കൊണ്ടിരിക്കട്ടെ ?ഇനി ആശങ്കയെ കുറിച്ചാണ് ? ആകെയൊരു ഇൻഡ്യൂഷൻ ! അങ്ങനെപറഞ്ഞാൽ മതിയോ? ഇന്റലിജൻസ്കോഷൻസ് ഡിസിബിലിറ്റി എന്ന് പറയാമോ? വായനക്കാരൻ പറയട്ടെ എന്നാണെങ്കിൽ അവർ തീർച്ചയായും പ്രണയത്തെ ഇന്റലിജൻസ് കോഷൻ ഡിസിബിലിറ്റി എന്നു തന്നെ പറയും!ബോദ്ലേർ പറഞ്ഞത് എത്ര ശരിയാണെന്നോ? മദ്യാസക്തിയല്ല – മറിച്ച് പ്രണയാസക്തിയാണ് ലോകത്തിന്റെ അപകടങ്ങളിലൊന്ന് ! അങ്ങനെയെങ്കിൽ നമ്മൾസോളമനേയും ഷാജഹാനേയും എങ്ങനെയാണ് വായിക്കുക ?
ഞാൻ പ്രണയത്തിനെ ഒരു തത്വശാസ്ത്രമായി കാണാൻ ശ്രമിക്കട്ടെ ?പക്ഷെ അവിടേയും ചില പ്രശ്നങ്ങളുണ്ട്.മനുഷ്യമനസ്സുകളെ അടുപ്പിച്ചു നിർത്താൻ പോന്ന വൈകാരികതയിൽനിന്നും പ്രണയം മാറി നിൽക്കുന്നുണ്ടാവും! നമുക്ക് പ്രണയത്തിന് ഒരു ആന്തരീകഫ്രെയിം ആവശ്യമാണ്. ഇഷ്ടപ്പെട്ട മുഖങ്ങൾ സൂക്ഷിച്ചു വക്കുന്നതിന് ഒരിടം കണ്ടെത്തുകയും വേണം !
പ്രണയം മനുഷ്യന്റെ ആരോഗ്യത്തെസമീപിക്കുന്ന രീതികൾ ! സൗന്ദര്യവും,കാലവും പ്രണയത്തെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡമെന്ത്? അങ്ങിനെവിശദമായ വിശകലനങ്ങൾക്ക് പ്രണയത്തെ ഉപയോഗിക്കേണ്ട കാലമാണിത്!


ശരീരങ്ങൾ തമ്മിലുള്ള തിരിച്ചറിവ് മാത്രമാണോ പ്രണയം? എനിക്കറിഞ്ഞു കൂട! എന്നാൽ അങ്ങനെയൊരു വാദം വാദമായും അനുഭവമായുംനില നിൽക്കുന്നുണ്ട്. ഇനി ആധുനികമനശാസ്ത്രം പ്രണയത്തിനു കൊടുക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. പക്ഷെ അതിൽ പ്രണയത്തിന് കൃത്യമായ ഒരുഡെഫനിഷൻ വേണ്ടതുണ്ട്.* നിക്കോളാസ് സ്പാർക്കിസ് പറയുന്നത് കേട്ടോ?തൊട്ടറിയാനാവാത്തത് – അത് വൈകാരികമായി അനുഭവിക്കാവുന്നത് എന്നാണ്! അത് പ്രപഞ്ചത്തിലാകെ അനുസരണയും അനുസരണക്കേടുമായി വർത്തിച്ചിരിക്കുന്നു! തീവ്രമായതെന്നു പറയുമ്പോൾ – അവിടെയാണ് ശരീരങ്ങൾ തമ്മിലുള്ള തിരിച്ചറിവിലേക്ക് പ്രണയമെ ത്തുന്നത് !! ഏതോ ഒരു യൂണിവേഴ്സൽ ഫിനമൺ പോലെ അത് കെട്ടഴിച്ചും കെട്ടഴിക്കാതേയും കിടക്കുകയാണ്. ചങ്ങമ്പുഴ എങ്ങനെയായിരിക്കും രമണനേയുംചന്ദ്രികയേയും പ്രണയത്തിന്റെ പ്രതീക ങ്ങൾ പഠിപ്പിച്ചിട്ടുണ്ടാവുക? അത് തികച്ചും ഒരു ക്രിയേറ്റീവിറ്റി ആയിരുന്നുവോ? ആണെങ്കിലും രണ്ടു പ്രതീകങ്ങളിലൂടെ മലയാളി പ്രണയമെന്ന ഒരു മഹാപ്രതിഭാസത്തെ അനുഭവിച്ചറിഞ്ഞതല്ലേ! അവിടെയാണ് പ്രണയത്തിന്റെ ചിലസൂക്ഷ്മദർശനത്തിലേക്ക് നമ്മൾ വിരലുകൾ ചൂണ്ടേണ്ടത്! ആണും പെണ്ണുമെന്നസൗഹൃദങ്ങളിൽ ആവേശകരമായഅടുപ്പത്തെ കാമമെന്നും – അല്ലാത്തഅടുപ്പത്തിനെ യഥാർത്ഥ പ്രണയമെന്നും പറയാമോ ? ഈ ചോദ്യം ഞാൻ പ്രണയാർത്ഥികൾക്ക് മാത്രം വിട്ടു തരുന്നു ! ക്ഷണികമായി സംഭവിക്കുന്ന ചിലഅസാധാരണ യാഥാർത്ഥ്യങ്ങളുണ്ട്. അതിനെ നമ്മുടെ പഠനത്തിൽ നിന്ന്മാറ്റി നിർത്തേണ്ടതുണ്ട്. പൂക്കൾക്ക്നല്ല ഗന്ധം വേണം. മനസ്സിൽ അതിന്റെസുഗന്ധം വിതയ്ക്കുന്ന കാറ്റും വേണം.

അല്ലെങ്കിൽ പിന്നെ നമ്മളെങ്ങനെയാണ്അനുഭവിക്കുന്നതെന്ന് പറയുക? കുരങ്ങിൽ നിന്ന് മനുഷ്യരിലേക്കുള്ളപരിണാമം ശരിയാണോ? എങ്കിൽ പ്രണയത്തിൽ നിന്നും എന്തിലേക്കുള്ളപരിവർത്തനങ്ങളാണ് ശരീരവും ശരീരവും തമ്മിൽ സംവദിക്കപ്പെടുന്നത്?നമുക്കിവിടെ സോമർസെറ്റ് മോമിനെവായിച്ചെടുക്കാം. അദ്ദേഹം കാമത്തേയും , മോഹത്തേയും, പ്രണയത്തേയും അതിന്റെ ആകെ വൈകാരീകതയേയുംകുറിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്! ചില ഘട്ടങ്ങളിൽ പ്രണയത്തിന്റെ ആരും കാണാത്ത ഉദ്ദീപനരസ സ്വഭാവങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടുണ്ട് ! ഞാൻ ഇത്തരമൊരു പോസ്റ്റിടുന്നത് പ്രണയത്തെ കുറിച്ചുള്ള എഴുത്തുകളിൽ ഗൗരവതരമായ വിഷയങ്ങളെഉൾപ്പെടുത്തണം എന്നു പറയാൻ കൂടിയാണ്. വികലമായ പ്രണയം നമുക്ക് രോഗങ്ങളെ തന്നേക്കും, ഡിപ്രഷണുകളെ തന്നേക്കും , ആദി മുതൽ അന്തം വരെയുള്ള എല്ലാഅവസ്ഥകളേയുംപെട്ടെന്നവസാനിപ്പിക്കാനുള്ള ഒരവസരമായി അത് മാറ്റപ്പെട്ടേക്കും! ശാസ്ത്രീയ വും അശാസ്ത്രീയവുമായ പഠനങ്ങൾഈ വിഷയത്തിൽ ആവശ്യവുമാണ്! അതിൽ ശാസ്ത്രീയമായ അന്തർധാരമുന്നിട്ടു നിൽക്കേണ്ടതുണ്ട്. ആ അന്തർധാര അവന്റേയും അവളുടേയും കണ്ണുകളിൽ നിന്നാണുണ്ടായതെന്ന് പറയാമോ? ഇത്തരം അന്തർധാരകളെ കുറിച്ച് ആന്ത്രോപ്പോളജിസ്റ്റായ ഡെസ്മണ്ട്മോറീസ്* ചിലത് പറഞ്ഞു വക്കുന്നു. ഇനിശരീരത്തിന്റെ പ്രവേശനങ്ങളിൽ പ്രണയം എങ്ങനെ ഇടപെടുന്നു എന്നാണെങ്കിൽ അതിലും ഒരു വൈരുദ്ധ്യമുണ്ട്!നമ്മൾ അറേഞ്ച് ചെയ്തുറപ്പിച്ച ഒരുസ്ത്രീയെ വിവാഹം നടക്കുന്നതിനുമുന്നേ പ്രണയിക്കാറുണ്ടോ? ഇല്ല എന്നാണെങ്കിൽ ശാരീരികമായ പ്രവേശനപ്രക്രിയകളിൽ പ്രണയം ഒരനിവാര്യതയാണെന്നാണോ എന്നും പരിശോധിക്കണം.!എന്നാൽ ഡസ്മണ്ട് മോറിയുടെ അഭിപ്രായങ്ങൾക്ക് വളരെ ഘടകവിരുദ്ധമായാണ് പ്രണയത്തെ കുറിച്ച്* ജെയ്ൻ ഓസ്റ്റണിന്റെ* സിദ്ധാന്തങ്ങൾ !


ഞാനിപ്പോളിവിടെ മൂന്നോ നാലോപേരെ ഉദാഹരിച്ചു കഴിഞ്ഞു ! എന്നിട്ടുംനമുക്ക് പ്രണയത്തിന്റെ ശരിയായഅവസ്ഥയെ കുറിച്ചോ – അതിലെ ആന്തരീക പ്രവർത്തനങ്ങളെ കുറിച്ചോഒന്നും മനസ്സിലായിട്ടില്ല ! പ്രണയം മനുഷ്യമനസ്സിന്റെ പഠനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും അപ്പുറത്താണ്! പ്രണയം……… തീ വ്രമാകണമെങ്കിൽ അത് ശരീരങ്ങൾതമ്മിലുള്ള തിരിച്ചറിവുകൾ പ്രാപ്യമാക്കുന്നതിനു മുമ്പെങ്കിലും അത് ഇരുവരുടേയും പ്രണയങ്ങളിൽ പരസ്പര വിശ്വാസവും ബഹുമാനവും വച്ചു പുലർത്തേണ്ടതുമാണ്! അവിടെയാണ് പ്രണയത്തിന്റെഅക്രമാസക്തമായ ഇടപെടലുകളിൽനിന്ന് നമ്മളെ മാറ്റി നിർത്തുന്നുണ്ടാവുക!


ആണും പെണ്ണും പരസ്പരം ഉള്ളുതുറക്കാതെ ഉള്ളിൽ കൊണ്ടു നടക്കുന്നവികാരത്തെ പ്രണയമെന്നു വിളിക്കാമോ? എങ്ങിനെയാണ് നാംപ്രണയങ്ങളെ ഉത്തേജിപ്പിക്കുന്ന ജീനുകളെ കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടത്?പ്രണയം ആകർഷണങ്ങൾക്കു മാത്രമുള്ള ഒരു മനശാസ്ത്ര ഉപാധി മാത്രമാണോ? അതിന് തത്വശാസ്ത്രപരമായിഎന്തടിസ്ഥാനമാണുള്ളത് ? പ്രണയംശരീരം തമ്മിൽ സംവദിക്കുന്നതിനുള്ളപൊരുത്തവും പൊരുത്തക്കേടുകളും?നമുക്കും പ്രണയകവിയായ* പൗലോകൊയ്ലോ* യിലേക്കു പോകാം ! പ്രണയത്തെ അനുഭവിക്കാം.

ബാബുരാജ് കടുങ്ങല്ലൂർ

By ivayana