രചന : റൂബി ഇരവിപുരം✍
എനിക്കായ് കരയാനിരു കണ്ണു വേണം….
എന്നെ ചുംബിക്കാനൊരു ചുണ്ടു വേണം….
എന്നെ ചേർത്തു പിടിക്കാനോരു മാറിടം വേണം….
എനിക്ക് തലോടാനൊരുടലുവേണം
എനിക്കു ഭോഗിക്കാനോരുപസ്ഥംവേണം…
ചിതയിലേക്കെടുക്കും വരെ ഉടലോടോട്ടി
കിടക്കുന്നവളാവണം…
എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവളാകണം….
എന്റെ പ്രാരാബ്ധ ങ്ങൾ കൂടി
പങ്കിടാൻ സന്മനസ്സുള്ളവളാവണം….
എന്റെ വാക്കുകൾ കേൾക്കാൻ കാതു തരുന്നവളാവണം…
എന്റെ വിളിപ്പുറത്ത് എത്താൻ വിധേയമുള്ളവളാവണം….
എന്നോടുചിരിച്ചുകൊണ്ടെന്നെ ചതിക്കാത്തവളാവണം….
എന്നെ സ്നേഹിക്കാനുള്ള മനസ്സുള്ളവളാവണം…
എന്നെ മനസ്സിലാക്കാൻ ക്ഷമയുള്ളവളാവണം….
അങ്ങനെയുള്ളവളാരാനുമുണ്ടെങ്കിൽ
ഈ ജന്മം നിങ്ങൾക്കായി ഞാൻ തീറെഴുതി നൽകാം….പെണ്ണേ