പരിണാമ കാലംകടന്നു
പഞ്ചേന്ദ്രിയങ്ങൾ നിനക്കു
പാകമായ് പരമമായ് നിന്നെ
പകുത്തിടാൻ വെമ്പലായ്
നീരുള്ള നിന്നെതേടി
നിശയും പുലരിയുമിന്നുമത്സരം
നിൻസൗരഭ്യം ഭൂവിൽപടരുന്നു
നിന്നെ തേടുന്നുവേട്ടകൾ
ഇല്ലാനിനക്കൊളിക്കുവാൻ
ഇഹത്തിലിനിയൊരിടവും
ഇണയും നിന്നെതിരാളി
ഇഷ്ടസൗഹൃദവുമെതിരാളി
താതനുംനിന്നിളംദേഹം തല്ലിക്കൊഴിക്കുന്നു
താമരത്തണ്ടുപോൽ വാടിയൊടുങ്ങുന്നു
തായയും കൂട്ടായിരിക്കുന്നു
തകർന്നതംബുരുവായ് ശ്രുതിയറ്റുവീഴുന്നു
കാലംകടന്നുകടന്നിങ്ങെത്തി
കാഴ്ചകളേറെകണ്ടുതളർന്നു
കണ്ടു ചിരിപ്പവരുമേറെ
കനലിൽ വീണുപിടയുവരുമേറെ
സത്യവുംധർമ്മവുംനീതിയും
സമ്പത്തിനാൽ കണ്ണുമുടിക്കിടക്കുന്നു
സരയു നദിപോലൊഴുകുന്നുകണ്ണീർ
സഹനംനിനക്കുജന്മസിദ്ധമോ
സമത്വംനാവിൽ കുറിക്കുന്നു
സമയാസമയങ്ങളിൽ മാറ്റിക്കുറിക്കുന്നു
സാഹോദര്യത്തിൻ ഗീഥികൾ
സമസ്യപൂരണമറ്റുപോകുന്നു
അനീതിയാട്ടിൻ സൂപ്പേറ്റുകൊഴുത്തു
അക്ഷരദാഹികളവരും
അവസരവാദികളായ്
അവനിയിലങ്ങനെവാഴുന്നു
ഹാ,കഷ്ടമധികാരത്തിൻ
ഹുങ്കിൽകാട്ടും ചേഷ്ടകളീ
ഹരിതവനത്തിനു ഭൂഷണമോ
ഹരിയെഭജിക്കുമീ മാനവന്
മത്സരദിനങ്ങൾ നീളും
മതിഭ്രമങ്ങളിൽ തുഴയും
മാറ്റമില്ലാതെ മർത്യൻ
മനമിരുളിൽപിടയും
വരുമോഒരു പുതുയുഗം
വർണ്ണവെറികളകന്ന്
വാക്കുകൾ മധുരമായ്
വാരിധിതന്നിലൊരുജീവീതം
ഉടച്ചൊന്നുവാർത്തിടാം
ഉച്ഛനീചത്വങ്ങളെയകറ്റിടാം
ഉന്മൂലനം ചെയ്തിടാം
ഉൺമയാം പെണ്ണിനാദരമേകിടാം
ഉത്തമഭാർഗ്ഗവൻ തീർത്തൊരീനാടിനെ
ഉലയാതുടയാതുയിരായെന്നുംകാത്തിടാം

By ivayana