രചന : മോനികുട്ടൻ കോന്നി .✍
നന്ദി, സ്നേഹം നന്നായുണ്ടീ രണ്ടു
വാക്കുലകിന്റെ നാക്കിൽ,
തത്തിക്കളിച്ചെപ്പൊഴും!
നന്മയുൺമ തൻ
നൽചിത്ത കമലങ്ങളിൽ,
സഹസ്രദലങ്ങളതിലൊരു
സുന്ദര സൂര്യാംശുവേറ്റു വിളങ്ങിടും, നീർമുത്തു
മണികളായ് പ്രഭ ചൊരിയും;
സ്വയമാവിയായിടും വരെ !
നന്ദി വാക്കിനായിട്ടില്ലില്ലേ കാത്തു നിന്നരക്ഷണം !
നന്ദി, സ്നേഹപ്രകടനമകംപുറവും മുൻപിൻഭേദമില്ലാതെപ്പൊഴും
കൈതവമൊടു കാട്ടും നൽ ജീവന ‘നാ’മ,മൊന്നേ…..!
നന്ദിയെന്തെന്നറിയില്ല , നിന്ദ നീച ചീത്ത ഘനം പേറും
നാട്യമൊളിപ്പിച്ച മുഖം മൂടികൾ
തിരിച്ചിട്ടു കാട്ടിടുന്ന ജാല വിസ്മയ വാക്കായിന്നു നന്ദി,
‘നിന്ദ’യിലൊന്നും കുറഞ്ഞില്ല
വള്ളിയാദ്യ’ന’യിൽ തൂങ്ങി !
ജീവിതനാടകശാലയിലരങ്ങു
തകർത്താടുന്ന മാനവ നടനം !
നന്ദിയിങ്ങനെ
നാട്യമാക്കിയോരേ, നിങ്ങളെക്കാട്ടിടുന്നി,തെന്റെ
‘നന്ദി’വാക്കുൺമ,യതുകാൺ;
നിന്ദിച്ചിടുമെന്നുള്ളമെന്നോട് !
കാട്ടിടുന്ന കർമ്മവീഥിയിലെങ്ങും
കാണുവാനില്ല കണികയൊന്നും
കളിവാണിയിതു കേട്ടു കെട്ട്
കാതും മരവിച്ചു മുന്നേ !
കാതരകാമിനി,യമ്മമാരങ്ങനെകണ്ടുള്ള നാരിമാർ
കല്മഷമകലാതുഴറന്നു , ഭുവി
കാണാത്ത നന്ദിക്കുളിരു
ചൂടാൻ !
സ്നേഹം, സഹനമില്ലാത്തവരുടെ
സ്വാർത്ഥതാ സന്തോഷമത്രെ!
സ്നേഹത്തിന്റെ കണക്കുകൂട്ടി
സഹധർമ്മച്ച്യുതികെട്ടേറെ!
അമ്മതന്നോളം സ്നേഹം ഭുവിൽ
അമ്മയ്ക്കുമച്ഛനും തിരിച്ചു
മളക്കാതെ മക്കളേകണ
മല്ലായ്കിലില്ലുലകു പിന്നെ
അളന്നറകളെത്ര നിറച്ചീടിലും
അന്തിക്കുവന്നോരതിഥിക്കു
മുന്നിൽ
അളന്നു കൂട്ടിയ കണക്കെല്ലാ
മടിയറ വെയ്ക്കാനുമാവാതെ
വല്ലാതകപ്പെട്ടു പിടയുന്നു കഷ്ടം !
തൊഴാം !!
ആണ്ടൊന്നിനി ജീവൻ തന്നിടു
മാകിലോ , ഞാനൊന്നീ സത്യ
മാമാനന്ദ സ്നേഹമായേവം
ആതങ്കമേറ്റാതെ വാഴാം !
സ്വസ്തി!
അരനൊടിയില്ലിനിയെന്നോർക്കണമേവരുമീ ക്ഷണം നിന്ന്
അടക്കണം കാപട്യ നടനമിനി
അണച്ചീടണമകനെഞ്ചോട്
.അരുതിനിയാരുമുരച്ചീടര
തകംപുറും മുൻപിൻ ഭേദമറ്റ്
അന്ത്യനാളെത്ര കാലമെങ്കിലും
അത്രത്തോളമെളുതാവാതെ
അകത്തുള്ള സ്നേഹാദര
മറ്റമാട്ടിയാട്ടി കൂടെ നിന്നിട്ടു
മടുത്തറിഞ്ഞു തന്നിടുന്നാ
അതുല്യ ജീവനാമവരെയിനി
നന്ദികെട്ടമൃഗമെന്നുചൊല്ലരുത്
നായും,നരിയൊക്കെനാമത്രെ!
മഹതാം മർത്യരൊക്കവാണിട
മാണിവിടം മനന മന്നിടം !
മനുഷ്യരെത്ര സുന്ദരജന്മങ്ങൾ!
മാനിച്ചിടാം , നന്ദി, സ്നേഹവും
!