നന്മയാം ഭൂമി നമുക്കായി പിറന്നു
ആയിരം ജീവ ജാലങ്ങൾ നമുക്കായി തന്നു.
തികയാതെ മർത്ത്യൻ പലതും പിടിച്ചെടുത്തു-
പിന്നെയും ദുരാഗ്രഹിയായി മാറുന്നു.
മതമെന്ന വാക്കുകൾ ഉദിച്ചുണർന്നു
മർത്ത്യന്റെ നന്മയ്ക്കു നേർ വെളിച്ചമുണരുന്നു.
നാളുകൾ കടന്നു നന്മകൾ മറഞ്ഞു
നേരതു ചൊല്ലിയതെല്ലാം മറന്നു.
മതമെന്ന വാക്കിനാൽ ഭ്രാന്തമായി മാറുന്നു
പല പല മതമായങ്ങു വേർ പിരിഞ്ഞു ചേരിതിരിയുന്നു.
ചേരികൾ തമ്മിൽ വാക്കേറ്റമാകുന്നു
ചേരികൾ ചോരകളമായി മാറുന്നു.
ഉറ്റവർ ഉടയവർ നഷ്ടമാകുന്നു
വേദനയാൽ ഭയമോടെ ഓടി അകലുന്നു.
ചോരചിതറിയ മാംസഭാഗങ്ങളിൾ
ചേറിൽ വീണു ജീവൻ വെടിയുന്നു .
കാണും ഹൃദയങ്ങൾ വെന്തുരുകുന്നു
കനിവിനായി മാപ്പിരന്നപേക്ഷിക്കുന്നു.
കനിവിൻ കണ്ണുതുറക്കാത്ത മർത്ത്യനോ
കനിവിൻ കരങ്ങളിൽ അഗ്നിഗോളം വർഷിക്കുന്നു.
വെന്തുരുകി പ്രാണൻ വെടിയുന്നു
അഗ്നികുണ്ഡത്തിൽ കത്തിയമായിരുന്നു.
ഭൂമി വെന്തു വെണ്ണീറായിത്തീരുന്നു
മനുഷ്യജീവിതം ഒന്നുമല്ലാതായിത്തീരുന്നു.

സഫീലതെന്നൂർ

By ivayana