ശ്രീകുമാർ ഉണ്ണിത്താൻ✍
ന്യൂയോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഡിട്രോയ്റ്റിൽ നിന്നും കേരള ക്ലബ് ഡെട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രവർത്തകനും മീഡിയ പേഴ്‌സണുമായ ജോജി വർഗീസ് (ജോജി ഡിട്രോയിറ്റ് ) മത്സരിക്കുന്നു. ഡിട്രോയിറ്റ് മലയാളികൾക്കിടയിൽ എവർക്കും പ്രിയങ്കരൻ ആയ വ്യക്തിയാണ് ജോജി . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
ഡിട്രോയിറ്റ് മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത വ്യക്തിത്വമാണ് ജോജി വർഗീസിന്റെത് .കേരള ക്ലബ് ഡെട്രോയിറ്റിന്റെ മലയാളി അസോസിയേഷന്റെ പ്രവർത്തകനായ ജോജി അസോസിയേഷന്റെ കമ്മിറ്റി മെംബർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കലാ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിൽക്കുന്ന ജോജി കലയെയും കലാകാരന്മാരെയും പ്രോസ്ലാഹിപ്പിക്കുന്ന കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് . ഡിട്രോയിറ്റിൽ നടന്ന നിരവധി സ്റ്റേജ് ഷോകളുടെ അമരത്തു പ്രവർത്തിച്ചു അത് വിജയിപ്പിച്ച വെക്തികൂടിയാണ്. ഒരു മീഡിയ പേഴ്‌സൺ കൂടിയായ ജോജി ഫ്ലവേർസ് റ്റി വി യുടെ റീജിയണൽ മാനേജർ ആയും പ്രവർത്തിക്കുന്നു.
നോർത്ത് അമേരിക്കൻ മാർത്തോമാ യുവജനസഖ്യം ഡയോസിഷ്യൻ സെക്രെട്ടറി ആയും ഡയോസിഷൻ ട്രെഷറർ ആയും പ്രവർത്തിച്ചു ഇപ്പോൾ ഭദ്രസന അസംബ്ലി അംഗമായി പ്രവർത്തിക്കുന്നു.
ജനറൽ മോട്ടോർസിൽ ( GM) പ്രോഗ്രാമർ ആയി പ്രവർത്തിക്കുന്നു. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ ആയതുകൊണ്ട് അദ്ദേഹത്തെ തേടി സ്ഥാനമാനങ്ങൾ എത്താറുണ്ട് . കേരള ക്ലബ് ഡെട്രോയിറ്റിന്റെ പ്രസിഡന്റ് ഫിലോമിന സക്കറിയ ജോജിക്ക് എല്ലാ വിധ പിന്തുണയും ആശംസകളും അറിയിച്ചു.
തിരുവല്ല സ്വദേശിയായ അദ്ദേഹം വൈഫ് സുനിത വർഗീസ് ( Physician Assistant) കുട്ടികൾ നെയ്തൻ വർഗീസ് , ഇലിയാന വർഗീസ് എന്നിവരോടൊപ്പം ഡിട്രോയിറ്റിൽ ആണ് താമസം
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജോജി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ജോജി വർഗീസ് . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ജോജിയുടെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ജോജി വർഗീസിന്റെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ചിക്കാഗോ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജോജി വർഗീസിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, ലതാ മേനോൻ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട് എന്നിവർ ജോജി വർഗീസിന് വിജയാശംസകൾ നേർന്നു.