സങ്കൽപ്പങ്ങളുടെ നിലാവിൽ
മേഘപാളികൾ ഇറങ്ങിവന്ന
ആരാമഛായയിലെ
കുളിരിൽ വെച്ചായിരുന്നു
നിന്റെ തരളിത മുരളി
എന്നെ കാമുകനാക്കിയത്
ചിട്ടയിലും ചിട്ടരാഹിത്യത്തിലും
ചുറ്റിത്തിരിഞ്ഞൊഴുകി
ജലത്തിലും കരയിലും
കരളിന്റെ ഇടനാഴികളിലും
കതിർമണ്ഡപത്തിലും
കാവ്യപുഷ്‌പ്പങ്ങളിലും…
കാനന വർഷങ്ങളിലും
ജന്മവിധിഗേഹങ്ങളിലും
എന്റെ പ്രണയജീർണ്ണകുംഭം
ചുമന്നുവലഞ്ഞ് ഗന്ധംകെട്ട
ചകിരിനാരുകൾ നിറച്ച
കൂട്ടിനുള്ളിൽ ഞാൻ
ധ്യാനനിമഗ്നനാകട്ടെ.

ജയരാജ്‌ പുതുമഠം.

By ivayana