രചന : ജയേഷ് കൈതക്കോട് കൊല്ലം✍
പിരിയാൻ കഴിയാതെ പകർത്തിടാം നിൻ
തൂലികത്തുമ്പിലൊരു പ്രണയകാവ്യം
കുഞ്ഞു പൈതലായി ചേർന്നുറങ്ങുവാൻ
ശ്രുതികൾ സ്വരങ്ങളായി വീണലിയട്ടെ
പാടാൻ മറന്നൊരു പ്രണയാർദ്രഗീതങ്ങൾ
മനസ്സിൻറെ കിനാവായി താളുകൾ മറിക്കവേ
ഹിമകണമുതിരും മഴമേഘ നൃത്തമെൻ
പുലർകാലനിദ്രയെ തഴുകി ഉണർത്തി
നനുത്ത നിലാവിൻറെ കുളിരുള്ള തലോടലിൽ
കുങ്കുമസന്ധ്യകൾ പിരിയാതെ വിതുമ്പുകയോ
മാരിവിൽ വർണ്ണങ്ങൾ തീർത്തൊരു കാർമുകിൽ
കുളിർമഴയായി നിദ്രയെ പുൽകിയോ
പകലിന്റെ സീമയിൽ ചിറകറ്റു പോയൊരു
കണ്ണുനീർ തോരാത്ത ഇന്നലെകൾ