രചന : സുദേവ്.ബി✍
കാടുകാട്ടി നടക്കുന്ന കാലത്ത്
കാടുകാണുവാൻ വന്നു കവിതയെൻ
കുഞ്ഞുകൈവിരൽ കോർത്തു കരുമല
ക്കുന്നുകേറി മഹാകാളി മേവുന്ന
മൂലവൃക്ഷച്ചുവട്ടിലേക്കായവേ
വേണ്ട കുഞ്ഞേ കടക്കേണ്ടതത്രയും
പാവനമായ കാട്ടിലേയ്ക്കിപ്പോൾ നാം !
കേളിയാടട്ടെ,യായമ്മ വള്ളിയിൽ
ഊയലാടട്ടെ കൂളികൾക്കൊപ്പമായ്.
കേട്ടിടാമാച്ചിലങ്ക പതുക്കനെ
കാതിലെത്തുന്നതായ് മൊഴിപ്പേച്ചുകൾ
ശ്രദ്ധയോടെ വിളക്കത്തിരുന്നുണ്ണി
തൊട്ടുവായിക്കയമ്മയെ,യച്ഛനെ !*
കാവുതീണ്ടാതെ ഞങ്ങൾതിരിച്ചുടൻ
വീട്ടിലെത്തി,പൈദാഹമകറ്റവേ
നുള്ളി ഞാൻ തിരുമുന്താണിതന്നിലായ്
കുത്തിനിൽക്കുന്ന പുല്ല(ൻപി)മ്പിനേയൊക്കയും
ചൊന്നവരേറെ,യമ്പലമുറ്റത്ത്
നിന്നുമെൻ നാടിനോടായി കാട്ടാറുപോൽ !
വീണ്ടെടുക്കുക തീർത്ഥങ്ങൾ ഭൂമിയിൽ
നിന്നു മൂറട്ടെ കാടന്തിമേഘങ്ങൾ !