മനസ്സുകൾ
ആർദ്രമാവണം
കണ്ണീരിലവശതയിൽ
അനുകമ്പതൻ
ഭാവമുണരണം
സങ്കടമൊഴുകും
മിഴിനീർ തുടയ്ക്കുവാൻ
ഒരു താങ്ങാകുവാൻ
കൈകൾക്കാവണം
ഒരു പുഞ്ചിരി
വിരിയണമധരങ്ങളിൽ
കരുണതന്നലിവോലും
സ്നേഹം മിഴികളിൽ
പൗർണമി പോലൊഴുകണം
മനുജജന്മം കൊണ്ടു
നേടണം നാം പൂർവ
ജന്മ സുകൃതങ്ങളീവണ്ണം.
മണ്ണോടലിയുമൊരു നാൾ
നമ്മൾ, പിൻ തലമുറകൾക്കു
അഭിമാനമാകണം സ്വജീവിതം
ചെറിയൊരു ജീവിതത്തിൽ
പരനുപകാരിയായി, സ്നേഹം
പകർന്നാഹ്ലാദചിത്തരായി
ജന്മസുകൃതങ്ങളാവോളം
പകർന്നുംനുകർന്നുമൊടുങ്ങാം
പിൻ തലമുറയ്ക്കായ് നമുക്കീ
ജീവിത രംഗഭൂവിൽ നിന്നു
വിട പറയണമനാകുലരായ്.
നമ്മുടെ സദ്ചിന്തകൾ
ചെയ്തികൾ ചിരഞ്ജീവികളായ്
ഈ മണ്ണിൽ വായുവിൽ
എന്നുമുണ്ടാവട്ടെ പ്രകാശമായ് .

By ivayana