ഏകാകിനി

നീയില്ലാതായ രാത്രിയ്ക്കും
പകലിനും
നീളമേറെയായിരുന്നു.

നീയില്ലായ്മയിൽ ഉരുകിത്തിളച്ച
എന്റെ സങ്കടത്തെക്കുറിച്ച്
നിനക്കെന്തറിയാം.

നിനക്കായെഴുതിയ
കവിതകളോരോന്നും
വെട്ടിത്തിരുത്തിയും
കീറിയെറിഞ്ഞും
ഞാനനുഭവിച്ച നൊമ്പരത്തെക്കുറിച്ച്
നിനക്കറിയില്ല.

നീയില്ലാതായ ദിനങ്ങളിൽ
ഭ്രാന്തിന്റെ വക്കോളമെത്തിയ
മനസ്സ്
നീയെങ്ങനെയറിയാനാണ്.

ഇന്ന് കാറ്റും കോളുമടങ്ങി
ശാന്തമായിരിക്കുന്നു മനസ്സ്
പിറകിലേക്ക് നോക്കി പുഞ്ചിരിക്കുന്നു
മനസ്സും ഞാനും.

By ivayana