രചന : ജയേഷ് കൈതക്കോട്✍
ശിശിരരാവിൽ പുൽതൊഴുത്തിൽ
ദൈവസ്നേഹം പ്രഭ ചൊരിഞ്ഞു
വിശുദ്ധിയിൽ വരവിനെ കാത്തിരുന്നു
നീർമിഴിപ്പൂക്കളാൽ ഹല്ലേലുയ പാടി…
നക്ഷത്രങ്ങൾ നിനക്കായി പ്രഭ ചൊരിഞ്ഞു
മാലാഖമാർ നിനക്കായി സ്നേഹം പകർന്നു
പ്രത്യാശതൻ പൊൻകിരണം ഉദിച്ചുയർന്നു
വാഴ്ത്തിടുന്നു വിണ്ണിൽ നിൻ നാമം ഹല്ലേലുയ,(ഹല്ലേലുയ)
ഹൃദയശിഖരത്തിൽ നെഞ്ചോടു ചേർക്കുവാൻ
സ്നേഹതീർത്ഥത്തിൽ നിന്നിലലിയാൻ
വിതുമ്പി നിൽക്കുന്നു ഞാനേകനായി
കാരുണ്യമേകണേ എൻറെ നാഥാ…
ശിശിരരാവിൽ പുൽതൊഴുത്തിൽ
ദൈവസ്നേഹം പ്രഭ ചൊരിഞ്ഞു
വിശുദ്ധിയിൽ വരവിനെ കാത്തിരുന്നു
നീർമിഴിപ്പൂക്കളാൽ ഹല്ലേലുയ പാടി.