രചന : എം പി ശ്രീകുമാർ✍
മണ്ണിൽ പിറന്ന
ദൈവപുത്രനു
മനസ്സിൽ പുൽക്കൂ-
ടൊരുക്കി വച്ചു.
പലകുറി പതിഞ്ഞയാ
പതിരാർന്ന ചിന്തക-
ളൊക്കെയും
മെല്ലവെ പെറുക്കി മാറ്റി
പകിട്ടാർന്ന നൻമതൻ
പൊൻവെട്ടമെത്തുവാൻ
വാതായനങ്ങൾ
തുറന്നിട്ടു
കമനീയ കാന്തിയിൽ
താരകൾ തൂക്കി
കതിർമഴ പെയ്യുവാൻ
കാത്തിരുന്നു
മണിദീപം കത്തിച്ചു
മലരുകൾ വിതറി
ഉണ്ണിയെ വരവേൽക്കാൻ
കാത്തിരുന്നു.
മണ്ണിൽ പിറന്ന
ദൈവപുത്രനു
മനസ്സിൽ പുൽക്കൂ-
ടൊരുക്കിവച്ചു.