കുരിശിൽ തറച്ചൊരു പുണ്യ രൂപം
ക്രൂശിതനായൊരു ദിവ്യരൂപം…
ക്രൂരനാം മർത്ത്യന്റെ നീചമാം ഭാവങ്ങൾ,
മാറ്റിയെടുത്തൊരു ദേവരൂപം..
ദൈവ പുത്രൻ നീ സ്നേഹ പുത്രൻ….
ആത്മ പുത്രൻ നീ യേശുനാഥൻ…
കൈതൊഴുന്നേൻ നിന്നെ യേശു നാഥാ
കാൽവരിക്കുന്നിലെ പുണ്യ നാഥാ….
ദുഃഖിക്കും പുത്രരാം മർത്ത്യർക്കായി,
ദുഃഖാർത്തനായി നീ മരുവിടുമ്പോൾ…
ദുഃഖങ്ങൾക്കറുതി വരുത്തിടാനായ്,
ദുഃഖിച്ചു നീ ശ്രീയേശു നാഥാ…..
ആർത്തരാംഞങ്ങളെ കാക്കുവാനായ്..
പാപിയാം ഞങ്ങൾക്ക് പുണ്യമേകാൻ…
ദൈവ പുത്രനായി നീ ജനിച്ചു…
കാലിത്തൊഴുത്തിൽ ഒരുണ്ണിയായി…!

പട്ടം ശ്രീദേവി നായർ

By ivayana