മുപ്പതു വെള്ളിക്കാശിന്റെ
കിലുക്കം കാതുകളിൽ
ഇമ്പം പകരുമ്പോൾ മിഴികളിലെത്തിളക്കവും
മനസിലെ ആർത്തിയും
ഇന്നുമൊടുങ്ങാത്ത
യൂദാസുമാർ പുതിയ
മുഖവും വശ്യതയാർന്ന
ചിരിയുമായി നാടെങ്ങും
നിറഞ്ഞു നിൽക്കുമ്പോൾ
മൗനവാല്മീകങ്ങളിൽ
കുരിശുമാണിയും സ്വപ്നം
കണ്ടു പാവം യേശുമാർ
നിദ്രാവിഹീനരായലയുന്നു.
ഒറ്റുവാൻ ചുറ്റിലും മത്സരിക്കേ
യേശുമാർക്കഭയമീ ലോകത്ത്
മൗന വാല്മീകം മാത്രമല്ലേ?
സത്യത്തിൻ സമത്വത്തിൻ
പാതയിൽ വെളിച്ചം പകരുവാൻ
യേശു മാർക്കാവില്ലത്രെ!!
യൂദാസുമാർ കാട്ടും സുഖത്തിന്റെ
പാതയിൽ ചിന്താവിഹീനരായ്
നാം നരകാഗ്നിക്കിണറിൽ
വീണെരിയട്ടെ നാൾക്കുനാൾ !!

By ivayana