മണ്ണിതിൽ പിറന്ന ദൈവ പുത്രാ
മാലോകർക്കാശ്വാസമായി പിറന്നവനെ
രാവിന്റെ നിശ്ശബ്ദയാമത്തിലായി
ബെത്‌ലഹേം കാലിത്തൊഴുത്തിൽ
കർത്താവാം ഉണ്ണിയേശു പിറന്നു
സ്തുതിഗീതം പാടി മാലാഖമാർ
ഇടയന്മാരാനന്ദ നൃത്തമാടി
ധനുമാസ രാവിൻ കുളിരൊളിയിൽ
കനിവിന്റെ നാഥനവതരിച്ചു
മനുജർക്കാശ്വാസമായിട്ടവൻ
സ്നേഹവും കരുണയും പകർന്നു നല്കി
ത്യാഗവും സഹനവുമായി തൻ
ജീവിതം അശരണർക്കായി
ഉഴിഞ്ഞു വെച്ച കാരുണ്യവാൻ
നിൻ നാമമെന്നും വാഴ്ത്തിടട്ടെ
കന്യാമറിയനാം ദൈവപുത്രാ
ഹല്ലേലുയ്യ … ഹല്ലേലുയ്യാ പാടീടുന്നു

ഒ.കെ.ശൈലജ ടീച്ചർ ♥️

By ivayana