കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേ
പുൽക്കൂടു മർത്യ ഹൃദയമല്ലേ
കർത്താവാം യേശു ജനിച്ചിടുന്നൂ
പുണ്യപുരുഷനായ് എൻ മനസ്സിൽ
പാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …
പാപരഹിതരായ് മാറ്റുവാനായ്
പാപങ്ങൾ സ്വാംശീകരിച്ചവനേ
പുതുവചനങ്ങളങ്ങേകിയോനേ
കർത്താവേ കാരുണ്യ മൂർത്തിയായി
കുഷ്ഠരോഗത്തെയകറ്റിയോനേ …
അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവും
അന്യതയില്ലാതെ നല്കി യോനേ …
ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…
ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്
പാതിരാക്കുർബാന കാണുവാനായ്
പാതിയുറക്കത്തിൽ ഞാൻ നടപ്പൂ
പഞ്ചേന്‌ദ്രിയങ്ങളും നിന്റെ സ്തോത്രം
പയ്യേയുണർത്തുന്നു മാനസത്തിൽ …….🌹🌹🌹
(ബാവായ്ക്കും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയായിരിയ്ക്കട്ടെ എന്റെ ഗാനം)✍️🙏

കൃഷ്ണമോഹൻ കെ പി

By ivayana