രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
സമയപാതകളേറെത്താണ്ടിയിന്നു
സന്ധ്യയുംവന്നണഞ്ഞു
സന്താനമവരതിരുകൾതേടി
സമൂഹമിന്നേറെയാദരവ്നൽകിടുന്നു
സമക്ഷസൗഹൃദവും മണ്ണടിഞ്ഞു
സഖിയവളുംകൂടൊഴിഞ്ഞു
സത്യത്തിൻ മുഖംവികൃതമാക്കി
സമയവും കടന്നുപോയി
സുന്ദരസ്വപ്നങ്ങളെക്കെയും
സുരഭിലദിനങ്ങളായ്മനമതിൽ
സിന്ദൂരവർണ്ണം ചാർത്തിടുന്നു
സ്തംഭിച്ചൊരി വാർദ്ധക്യവുംപേറി
സമയനദിക്കരയിലായ്
സഹനമേറെത്താണ്ടി
സാഹസങ്ങളൊരുപാട്കാട്ടി
സാഹചര്യങ്ങളിൽ നേർവഴിയായ്
സാധ്യതകളൊന്നും കൈവിടാതെകണ്ടു
സുഖലോലുപജീവിതം ശമിച്ചെങ്കിലും
സുന്ദരലോകം വിട്ടൊഴിഞ്ഞീടാൻ
സഹിക്കില്ലതു സത്യമെന്നാലും
സമയംകാത്തിരിപ്പൂ