ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ച
തിരുവാതിര രാത്രി
വിരുന്നു വന്നു ,
ഇന്നലെവിരുന്നുവന്നു!
എന്റെ കണ്ണു പൊത്തി,
പിന്നെ കരം കവർന്നു
ശിവശക്തിയായി
എന്റെ മുന്നിൽ വന്നു !…
മനസ്സില് ഞാൻ കരുതിവച്ചതൊക്കെ
എന്റെ ദേവനു മുന്നിൽ പകുത്തുനൽകീ……
ഞാൻ ദേവന്റെ
മുന്നിൽ
കൈകൂപ്പിനിന്നു! .
അഷ്ടമംഗല്യമായ്
കളഭക്കുറി തൊട്ട്
പുളിയിലക്കരചുറ്റി
നോമ്പെടുത്തു ,
ഞാൻപിച്ചകപൂമൊട്ടു കോർത്തെടുത്തു ,
എന്റെ ദേവന്റെപാദത്തിൽ കാഴ്ച്ചവച്ചു …!
ഈറൻ മുടിയിൽ ..
ദശപുഷ്പം ചൂടി ഞാൻ
തിരുവാതിരരാത്രി
യെനോക്കി നിന്നു …
ഒരു കൂവളത്തില,
ആയിഞാൻഎന്നുടെ
മനസ്സുകൊണ്ടീശനെ
വണങ്ങി നിന്നു !
സഖികളെല്ലാം ആർത്തുചിരിച്ചെന്റെ ,
ചുറ്റിലുംകൂടികളിപറഞ്ഞു ,
അവർ ചുവടുവച്ചു ,,,,,
തിരുവാതിരപ്പാട്ടുപാടി
എന്റെകവിളിൽതലോടി പിരിഞ്ഞുപോയി !

പട്ടംശ്രീദേവിനായർ

By ivayana