ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഡിസംബർ മാസത്തിലെ,
ഒരു തണുത്ത വെളുപ്പാൻ കാലം !
മരംകോച്ചുന്ന തണുപ്പ് !!
ആ കൊടുംതണുപ്പിൽ,
അയാൾ പൂര്ണഗര്ഭിണിയായ ഭാര്യയെ തന്റെ
കഴുതപുറ ത്തി രുത്തി, തോളിൽ ഒരു മാറാപ്പുമായ് പ്രയാണമാരംഭിച്ചു.
കാടും, തോടും, മേടും. താണ്ടിയുള്ള പ്രയാണം.
ഇടയ്ക്കു അൽപനേരം വിശ്രമിച്ചും ആ ദമ്പതികൾ യാത്ര തുടർന്നു.
ഇടയ്ക്കു വാത്സല്യത്തോടെ അയാൾ ചോദിക്കും.
“ക്ഷീണമുണ്ടോ?? അൽപനേരം കൂടി വിശ്രമിക്കണോ?
…തന്റെ ആരോഗ്യത്തെ പറ്റിയുള്ള ഭർത്താവിന്റെ ഉത്ക്കണ്ഠ അവളെ ഉന്മേഷവതിയാക്കി.
അവൾ പറഞ്ഞു “വേണ്ട നമുക്ക് പോകാം “”
വീണ്ടും..
യാത്ര !!
ഈ യാത്ര അവരെ സംബന്ധിച്ചു അനിവാര്യമാണ് !!
ഗലീലി പട്ടണത്തിലെ ഒരു ഗ്രാമമായ നസ്രത്തിലെ മരപ്പണിക്കാരനായ ജോസഫിന്റെ ജന്മദേശം, യൂദയാ പട്ടണത്തിലെ
ബത്‌ലേഹം എന്ന മലയോരഗ്രാമമായതിനാൽ, തന്റെ കുടുമ്പത്തിന്റെ വിശദവിവരങ്ങൾ (ഇന്നത്തെ സെൻസസ് )
സ്വന്തം ഗ്രാമത്തിൽ എഴുതി ചേർക്കുവാൻ അഗസ്റ്റസ് സീസറിന്റെ കല്പനയനുസരിച്ചാണ് സ്വന്തം ഗ്രാമത്തിലേക്കുള്ള അവരുടെ യാത്ര !
ക്ലേശകരവും, ദുരിതപൂർണവുമായ യാത്ര !
എങ്കിലും നീതിമാനും, ദൈവഭയവുമുള്ള ജോസഫ് പൂർണ ഗർഭിണിയായ ഭാര്യ മറിയത്തെ ശ്രദ്ധാപൂർവം സൂക്ഷിച്ചു യാത്ര തുടർന്നു.
അവസാനം മൂന്നു ദിവസത്തെ യാത്രക്ക് ശേഷം അവർ തളർന്നവശരായി ബെത് ലെഹെമിലെത്തി.
ഗ്രാമം മുഴുവൻ ആ രാത്രി നേരത്തും, തിരക്കിലായിരുന്നു. ദൂരദേശത്തു നിന്ന് വന്ന ആളുകൾ താമസിക്കാനുള്ള സ്ഥലം തേടുന്ന തിരക്കിൽ.
ഒരു മരത്തണലിൽ മറിയത്തെ ഇറക്കിയിരുത്തി ആ മരത്തിൽ തന്നെ കഴുതയെയും കെട്ടി, ജോസഫ് മറിയത്തോടു പറഞ്ഞു
“ഞാൻ പോയി സത്രത്തിൽ മുറി തരപ്പെടുമോ എന്ന് നോക്കിയിട്ട് വരാം “”
“അവൾ തലയാട്ടി.
അവളുടെ ചിന്തകൾ നസ്രത്തിലെ കഴിഞ്ഞുപോയ ആ രാത്രി യിലേക്കുപോയി.
ദൈവദൂതന്റെ ആഗമനവും,
പ്രവചനവും,
തന്റെ ഉദരത്തിൽ വഹിക്കുന്ന ജീവന്റെ വിലയും.
“ദൈവമേ എല്ലാം അവിടുത്തെ ഇഷ്ട്ടം “”
അവൾ അരുമയോടെ തന്റെ ഉദരത്തിൽ തലോടി.
ജോസഫ് മടങ്ങിയെത്തി
“” “സത്രത്തിൽ ഇടമില്ല, നമ്മൾ എന്ത് ചെയ്യും??
“സാരമില്ല, ദൈവം തന്നെ വഴികാട്ടട്ടെ “”അവൾ പറഞ്ഞു.
. കഴുതയെ കെട്ടഴിച്ചു,ഭാണ്ഡവുമെടുത്തു. മറിയത്തെ താങ്ങി എഴുനേൽപ്പിച്ചു.
അവർ വീടുകൾ തോറും കയറിയിറങ്ങി.
ഇല്ല !
ഒരു സ്ഥലത്തുമില്ല !!
ഒന്ന് തലചായ്ക്കാനിടം
മറിയം വളരെ ക്ഷീണിച്ചിരിക്കുന്നു.
ജോസഫ് അത് ശ്രദ്ധിച്ചു.
അവൾക്കു നടക്കാൻ ബുദ്ധിമുട്ടുണ്ട് !!
ജോസഫ് മുകളിലേക്കു കണ്ണുകളുയർത്തി.
നിശബ്ദമായി പ്രാർത്ഥിച്ചു.
അവസാനം !!
ഒരു ഗൃഹനാഥൻ മറിയത്തിന്റെ അവസ്ഥകണ്ട്‌ ജോസഫിനോട്
പറഞ്ഞു
“മുറിയിന്നുമില്ല വീടിനുപുറകിൽ ഒരു കാലിത്തൊഴുത്തുണ്ട്, കാലിയായ കുറച്ചു സ്ഥലവുമുണ്ട്, വിരോധമില്ലെങ്കിൽ നിങ്ങള്ക്ക് അവിടെ കൂടാം “”
ജോസഫ് നന്ദിയോടെ ദൈവത്തെ സ്തുതിച്ചു പറഞ്ഞു
“മതി നിങ്ങളെ ദൈവം കാക്കട്ടെ “”
ജോസഫ് പെട്ടെന്ന് തൊഴുതു വൃത്തിയാക്കി അവിടെയുണ്ടായിരുന്ന വയ്ക്കോൽ കൊണ്ട് ഒരു കിടക്കയുണ്ടാക്കി അതിൽ തന്റെ മേലങ്കി വിരിച്ചു സാവധാനം മറിയത്തെ അതിൽ കിടത്തി.
ജോസഫിന്റെ കരുതലിൽ ദൈവത്തിനു നന്ദി പറഞ്ഞു അവൾ ആലസ്യത്തോടെ ആ കച്ചി കിടക്കയിൽ കിടന്നു.
കാവലായി ജോസഫ് !!
ആ കൊടും തണുപ്പിൽ
മറിയത്തിനു പ്രസവസമയമായി എന്ന് ജോസഫിന് മനസിലായി.
അയാളുടെ കയ്യിൽ മുറുകെ പിടിച്ചു മറിയം പ്രാർത്ഥിച്ചു.
….. ജോസഫ് ദൈവത്തെ വിളിച്ചു..

അവന്റെ ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു !!
എങ്കിലും ഒന്നിനും അവനെ താഴ്ത്താനോ, തളർത്താനോ, കഴിഞ്ഞിട്ടില്ല.
കാരണം അവൻ നീതിമാനായിരുന്നു.
ദൈവഭയമുള്ളവനായിരുന്നു !!
കരുണയുള്ളവനായിരുന്നു !!
സ്നേഹവാനായ ഭർത്താവായിരുന്നു !!
വാത്സല്യമുള്ള പിതാവായിരുന്നു !!
അന്നുരാത്രി !!
അത് സംഭവിച്ചു !!
മരം കോച്ചുന്ന തണുപ്പിൽ,,
കാലികൾ ഉറങ്ങുന്ന തൊഴുത്തിൽ !!
താരാട്ടുപാട്ടില്ലാതെ,
താലോലിക്കാൻ ആളില്ലാതെ !!
ഒരു ദിവ്യജനനം !!
ലോകരക്ഷകന്റെ ജനനം !!
ഉണ്ണിയീശോയുടെ,,
തിരുപ്പിറവി !!
രാജാക്കന്മാരുടെ രാജാവിന്റെ,
തിരുപ്പിറവി !
ഈ പവിത്രമായ മാസത്തിൽ.
ആ സ്നേഹം ആസ്വദിക്കാം !!
പരസ്പരം സ്നേഹിക്കാം !!
അഗതികളെയും,
അശരണരെയും,
ആശ്വസിപ്പിക്കാം !!

ജോസഫ് മഞ്ഞപ്ര

By ivayana