നഭസ്സ് മനസ്സ് ശിരസ്സ്‌ വചസ്സ്
യശസ്സ് നിറയും നമഃശിവായ
കേട്ടു പുലരുന്ന ശിവരാത്രി
ശിവദ്രുമം പൊഴിയും ശിവരാത്രി
നീലകണ്ഠന്റെ നീല നയനങ്ങൾ
നീരദങ്ങളെ പെയ്യിക്കും
അഗ്നിയാളും ത്രിലോചനം തന്നിൽ
ആസുരങ്ങളോ വീണുടയും..
പാർവ്വതി പ്രണയ ലോല ചിത്തനാം
ചന്ദ്രശേഖരാ വരമരുളു
നിന്റെ പാദാരാവിന്ദകമലങ്ങൾ
അടിമനസ്സിൽ തെളിയുന്നു
കോപമെല്ലാമടക്കി നീയെന്നെ
ശാന്തചിത്തനായ് മാറ്റിടുമ്പോൾ
പുണ്യപാപങ്ങൾ വിട്ടൊഴിഞ്ഞെന്റെ
ജന്മം ധന്യമായ് തീർന്നിടുന്നു
താണ്ഡവം ശിവ താണ്ഡവം
രുദ്ര താണ്ഡവം പ്രചണ്ഡ താണ്ഡവം
നടനം പൂർണ്ണമായ് വാനിടം തന്നിൽ
പ്രണവ മന്ത്രങ്ങൾ തെളിയുന്നു
നമഃശിവായ നമഃശിവായ
നമഃശിവായ പാഹിമാം
നമഃശിവായ നമഃശിവായ
പാപ നാശനാ ഹരേ
✍️

പ്രിയ ബിജു ശിവകൃപ

By ivayana