ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

തമിഴ് നടനും ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനുമായ നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്തിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥിതി വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിതനായ വിജയകാന്തിന് കോവിഡ് കൂടി ബാധിച്ചതോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

‘ ന്യുമോണിയ ബാധിതനായ ക്യാപ്റ്റന്‍ വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈദ്യസംഘം ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ഡിസംബര്‍ 28 രാവിലെ അദ്ദേഹം വിടവാങ്ങി’ ആശുപത്രി പുറത്തുവിട്ട റിലീസില്‍ പറയുന്നു.

നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. 154 സിനിമകളില്‍ അഭിനയിച്ച വിജയകാന്തിനെ ‘ക്യാപ്റ്റന്‍’ എന്നാണ് തമിഴകം വിളിക്കുന്നത്.

ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനായ വിജയകാന്ത് രണ്ട് തവണ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ വിജയകാന്ത് പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിരുന്നു.
1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നതാണ് ശരിയായ പേര്. കരിയറില്‍ ഉടനീളം തമിഴ് ഭാഷയില്‍ മാത്രമായിരുന്നു വിജയകാന്ത് അഭിനയിച്ചത്. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യ സിനിമ. നടന്‍ വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറിന്റെ ചിത്രങ്ങളിലിരുന്നു തുടക്കകാലത്ത് വിജയകാന്ത് അഭിനയിച്ചത്. സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യുന്ന ക്ഷോഭിക്കുന്ന യുവാവിനെയായിരുന്നു ആദ്യകാലങ്ങളില്‍ വിജയകാന്ത് അവതരിപ്പിച്ചിരുന്നത്. ഇതോടെയാണ് പുരട്ചി കലൈഞ്ജര്‍ എന്ന വിശേഷണം വിജയകാന്തിനെ തേടിയെത്തുന്നത്.

വൈദേഹി കാത്തിരുന്താള്‍,സുന്ദൂരപ്പൂവേ, സത്രിയന്‍,ചിന്ന ഗൗണ്ടര്‍,വാനത്തപോലെ,രമണാ,തുടങ്ങി ഒട്ടെറെ ചിത്രങ്ങളില്‍ അഭിനയിച്ചു. രാഷ്ട്രീയപ്രവേശനത്തിനെ തുടര്‍ന്ന് 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് താരം അവസാനമായി നായകനായി അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015ല്‍ റിലീസായ സതാബ്ദം എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ അവസാനമായി സ്‌ക്രീനിലെത്തിയത്.

അഭിനയത്ത് നിന്നും മാറി നിന്ന സമയത്ത് 2005 സെപ്റ്റംബറിലാണ് ദേശീയ മൂര്‍പോക്ക് ദ്രാവിഡ കഴകമെന്ന പാര്‍ട്ടി വിജയകാന്ത് സ്ഥാപിച്ചത്. 2006ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് വിജയിച്ചത്.

By ivayana