ഓ … ഡിസംബർ,
നീയെൻ
വിഷാദമേഘത്തുള്ളികളിറ്റു –
നിൽക്കും പകലുകളിലേക്ക്,
മടിപിടിച്ചസൂര്യനെ വിരുന്നിനയക്കുന്നു.
വിണ്ടുകീറിയ
സൂര്യകാന്തിപ്പാടങ്ങളെ
വീണ്ടും വിരഹത്തിൻ
വിഷത്തേൻകുടിപ്പിക്കുന്നു.
മഞ്ഞിലകളടർത്തിയിട്ടെൻ
ആയുസ്സിൻ മരങ്ങളെ
നഗ്നരാക്കുന്നു.
നീയെൻ
കൈവെള്ളയിലിപ്പോഴും
പീഡാനുഭവസ്മരണയിൽ,
തറഞ്ഞ ആണിപ്പഴുത് തിരയുന്നു.
മഞ്ഞുപാളിക്കടിപ്പെട്ട
മത്സ്യത്തെപ്പോലെ
നീയെൻ മനസ്സിനെ
മരവിപ്പിച്ചു കടന്നുപോകുന്നു.
.
.

അനീഷ് കൈരളി

By ivayana