പ്രണയം ഒരു പാട്ടായുണർന്നപ്പോൾ
പഠനങ്ങളെല്ലാം മറന്നു പോയി .
പതിവായി എന്നെ പ്രണയം തേടിയെടുത്തപ്പോൾ
പിരിയുവാനാകാത്ത പ്രണയമായി.
പടരുന്ന പൂവല്ലി പോലെന്നിൽ പടർന്നപ്പോൾ
പകരമീ പാരിൽ ആരുമില്ലെന്ന തോന്നലായി.
പരസ്പരം കൈമാറാൻ കഴിയാതെ വന്നപ്പോൾ
പ്രണയം പ്രാണനിൽച്ചുപോയി.
പാപമായ് മാറിയ പ്രണയ നിമിഷങ്ങൾ
പ്രിയമുള്ളതായി പറഞ്ഞു പോയി.
പിരിയുവാനാകാത്ത പ്രണമായ് വിടർന്നപ്പോൾ
പ്രിയനേ കാണാതെ തകർന്നുപോയി.
പകലുകൾ രാവുകൾ പലതും കടന്നുപോയപ്പോൾ
പ്രണയം ഒരു നൊമ്പരമായിമാറി.
പറയുവാൻ ഏറെയുണ്ടെന്ന് വിളിച്ചപ്പോൾ
പിരിയുകയാണെന്ന് പറഞ്ഞകന്നു പോയി.
പാരിൽ ഞാനൊരു ഭാരമായ് മാറുമ്പോൾ
പ്രിയമോടെ പറയുവാൻ ആരുമില്ലാതെ തകർന്നു പോയി.
തേടുന്ന ഓർമ്മകൾ ഭാരമായെന്നും
അടർന്നു വീഴുന്നൊരു നൊമ്പര പൂവായിമാറി.

സഫീലതെന്നൂർ

By ivayana