ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഭാഷാജ്ഞാനം ഇല്ലാത്തവൻ്റെ ഹൃദയത്തിൻ്റെ നാവുകളിലൊഴുകിയെത്തിയ വാക്കുകൾ കുറിച്ചിട്ടു അവൻ …..
അക്ഷരതെറ്റുകൾ മുള്ളുപോലെ തൊണ്ടയിൽ കുടുങ്ങി പിടയുമ്പോഴും വാക്കുകൾ നദി പോലെ ഒഴുകി വന്നു മൂടും നേരം …..
പീഡനങ്ങളുടെ ആഴകടലിലൊക്ക് ഒഴുകിയെത്തിയ അക്ഷരങ്ങളിൽ ഒളിച്ചിരുന്ന ജീവിതങ്ങളുടെ വിക്കാണെൻ്റെ അക്ഷരതെറ്റുകൾ …..
തത്വചിന്തകൾക്കും ദൈവത്തിനും രാഷ്ട്രിയ പാർട്ടികൾക്കും രാജ്യത്തിനും കുടുബത്തിനും സൗഹൃദത്തിനുമെൻ്റെ മേൽ കഠിഞ്ഞാണിടാൻ കഴിയാത്തത് കൊണ്ടു ജീവിതാനുഭവങ്ങൾ നാവ് മുറിച്ചിട്ട വഴിയിൽ വീണ് കിട്ടിയ വാക്കുകൾ കൊണ്ടെഴുതിയ വരികളെകവിത്വം ഇല്ലാത്ത കവിതായെന്ന് പറഞ്ഞോളു ……
രുപവും വുത്തവും ഘടനയും ഒഴുക്കും അറിയാത്ത …. അക്ഷരതെറ്റുകളും ആചര്യ ഛിന്നങ്ങളും അറിയാത്ത വിഘടകവിയെന്ന് പറഞ്ഞോളു .☕☕☕☕☕
ജനിച്ച് വിണ ലോകത്ത് അപഹസ്യനായി കുടുബങ്ങളായും മക്കളായും ഭാര്യയായും സുഹൃത്തുകളായും ……നാട്ടുകാരാലും രാജ്യത്താലും പട്ടിണിയാലും തൊഴിലില്ലായ്മയാലും വേട്ടയാടപ്പെട്ടു…….. അരിക് വൽക്കരിക്കപ്പെട്ടവൻ്റെ അക്ഷരതെറ്റുകളുടെ അർത്ഥം ഒരു ഭാഷാ പണ്ഡിതനും അറിയില്ല. …..
ജീവിതം കരഞ്ഞും ചിരിച്ചും കൂടെ നടന്നിട്ടും ആത്മാവിൻ്റെ ഉള്ളിലെരിയുന്ന അക്ഷരത്തിൻ്റെ ഭംഗി കുറഞ്ഞു പോയതോർത്ത് കരയാനെനിക്ക് വയ്യ …..
കാലം മനോഹരമായി പണിത ലോകത്തിലെ അന്യവൽക്കരിക്കപ്പെട്ടവരിലൊരാളാണു ഞാൻ …..
മനുഷ്യ വികാസം കൊണ്ട് പണിത സ്വർഗ്ഗങ്ങളൊക്കയും പാവപ്പെട്ടവൻ്റെ കണ്ണീരും ജീവനും സ്വത്തും കവർന്ന തായിരുന്നിട്ടും ….
വാക്കുകളിൽ വിസ്മയം തീർത്ത് ഹൃദയത്തിൽ കൊത്തിവെച്ച ജീവിത കഥ പറയാൻ അക്ഷരങ്ങൾ വഴങ്ങാത്തതാണെൻ്റെ അക്ഷര തെറ്റ് …..
കറുത്ത രാത്രിയിൽ ഹൃദയത്തിൻ്റെ മഷികൊണ്ടു പ്രകൃതിയുടെ നെഞ്ചത്തെഴുതിയത് വായിക്കണംമെങ്കിൽ ….
അകക്കണ്ണിൽ പൂനിലാവുദിച്ചു സങ്കടങ്ങളുടെ മഴ മേഘങ്ങൾ ചെയ്തു തിരണം .
കവിതയല്ല ഈ ജീവിതം ,അക്ഷരങ്ങൾ വിതറിയിട്ട പാടത്തെ ധാന്യമണികളോരോന്നായി ശേഖരിക്കാൻ മനിതന്മാർ പരസ്പരം അഭിനയിച്ച് തീർക്കുന്ന നാടകമാണി ജീവിതം ,
തിരശിലക്ക് പിന്നിലിരുന്നു നമ്മെനിയന്ത്രിക്കുന്നവനെ സുക്ഷിച്ചില്ലെങ്കിൽ ‘ മരണമെന്ന കാഴ്ച് ക്കാരൻ കല്ലെറിയുന്നത് നോക്കി നിൽകേണ്ടി വരും?

By ivayana