പ്രണയം… അത് നിങ്ങൾ പ്രണയിക്കുമ്പോൾ അറിയില്ല…
വിരഹിയാകുമ്പോൾ മാത്രമാണ് പ്രണയം എന്തെന്ന് അറിയൂ…
അതിന്റ സുഖം…സ്വപ്നം…വേദന…കണ്ണു നീർ… കുളിര്… നോവ്…. നീറ്റൽ…
അത് അറിയണമെങ്കിൽ നിങ്ങൾ പ്രണയിക്കാൻ പഠിക്കണം…
വിരഹിയാകാനും.
പ്രണയം സുഖം അറിയാത്തവരെ
അതിന്റെ പാരമ്മ്യതയിലെത്തിക്കും…
കുളിരറിയാത്തവരെ കോരിതരിപ്പിക്കും….
സ്വപ്നം കാണാത്തവരെ സ്വപ്നസഞ്ചാരി ആക്കും…
വിരഹം… വേദന അറിയാത്തവരെ
നെഞ്ച് പിളർന്നുകീറുന്ന വേദന അറിയിക്കും…
കണ്ണുനീർ കാണാത്തവരെ കണ്ണുനീരിൽ കുളിപ്പിക്കും…
നോവ് അറിയാത്തവരെ കുത്തി നോവിക്കും…
നീറ്റൽ അറിയാത്തവരെ നീറി നീറി പുകക്കും…
നിങ്ങളുടെ മനസ്സിന്റെ ഹൃദയത്തിന്റെ
ശരീരത്തിന്റെ ഓരോ ഇഞ്ചിലും പ്രണയം…
അല്ല വിരഹം പരന്നോഴുകും….
അപ്പോൾ മാത്രമാണ് നിങ്ങൾ യഥാർത്ഥ പ്രണയത്തിൽ എത്തുക…
വിരഹത്താടികൾ നിങ്ങളുടെ മുഖത്തു വളരും…
ചിലർ മദ്യത്തെ പ്രണയിക്കും…അലിഞ്ഞു ചേരും…
ചിലർക്കു കവിതകളും കഥകളും ഒഴുകിയെത്തും…
ചിലരൊക്കെ രാഗതാളവിസ്മയം തീർക്കും…
ചിലർ നിലവിട്ട ചിരിയുടെ ലോകത്തേക്ക് പോകും…
വസന്തം അവർക്ക് വെറുപ്പാകും…
പൂക്കളെയും പൂമ്പാറ്റകളെയും വെറുക്കും…ഞെരടിക്കളയും…
ശിശിരത്തിൽ അവർക്ക് വിയർപ്പിന്റെ രോഗംവരും…
ഗ്രീഷ്മത്തിൽ അവർ തണുത്തുവിറച്ചു പുതച്ചുമൂടി കിടക്കും…
ചിലരൊക്കെ ഒരു ഞാൺ കയറിൽ തീർക്കാൻ
കൊതിച്ചു കെട്ടിതൂങ്ങി കെട്ടുപൊട്ടി നിലത്തു വീണു
നടുവൊടിഞ്ഞു പായയിൽ തീരും…. അതും പ്രണയം…
യധാർത്ഥ പ്രണയം അറിയണമെങ്കിൽ വിരഹികളോട് സംസാരിക്കൂ…
അവർ പറയും പ്രണയം എന്താണെന്ന്…
ശക്തമായ പ്രണയം അത് വിരഹികളുടേതാണ്…
തോറ്റവന്റെ… തോറ്റുകൊടുത്തവന്റെ…

By ivayana