പ്രീയപ്പെട്ടവർക്ക്എന്റെ സ്നേഹം നിറഞ്ഞ പുതുവർഷ
ആശംസകൾ നേരുന്നു 🙏

അനന്തതയിൽ
അലയുന്ന അലയാ ഴിയിൽ….
പുതുനാമ്പു പൂക്കുന്ന
പൂവാടിയിൽ…
പുലരിയെ ത്തേടുന്ന
സ്വപ്നങ്ങളിൽ….
പുതിയ പ്രകാശമായ്
കടന്നു ചെല്ലാം…..!
പ്രപഞ്ച സത്യങ്ങളിൽ
മിഴിതുറക്കാം,
പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..
പ്രാണന്റെ പൊരുളിൽ
നിറഞ്ഞു നിൽക്കാം!
പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!
ഓരോ നിമിഷവും സുന്ദരമായ്…
ഓരോ ദിവസവും നന്മകളായ്…
ഓരോ വർഷവും ഓർമ്മകളായ്….
ഓർമ്മയിലെന്നും
നമുക്കൊത്തുചേരാം!
കണ്ടദൃശ്യങ്ങൾ
മനോഹരങ്ങൾ…..!
കാണാത്തവയോ,
അതി സുന്ദരം…..!
കാണാതിരിക്കുവാനാകുകില്ല…..
കണ്ടിരിക്കാം നമുക്കു, വീണ്ടും………!

പട്ടം ശ്രീദേവിനായർ

By ivayana