രചന : താനു ഒളശ്ശേരി ✍
എത്രയെത്ര പുലരികളും അന്തിയും കിടന്നുറങ്ങിയും എഴുന്നേറ്റോടിയും നടന്നും കിതച്ചും. കരഞ്ഞും പിടഞ്ഞും വിശപ്പും ദാഹവും മറന്നു നിങ്ങിയ ദൂരത്തെ അളന്നു മുറിച്ച് മാറ്റപ്പെടുന്ന ദിവസമാണ് ഡിസംമ്പർ മുപ്പത്തൊന്ന് …….
തണപ്പുള്ള അർദ്ധരാത്രിയിൽ ലോകർ ഉറക്കം മൊഴിഞ്ഞ് പോറ്റു നോവനുഭവിച്ച് പിറന്ന് വിണഞങ്ങളുടെ കൊച്ചുമകളാണ് ജനവരി ……
പേരുകൾ മാറ്റാതെ മുറിച്ചുമാറ്റിട്ട ഡിസംമ്പർ മുപ്പത്തൊന്നും ജനവരിയുടെ പിറവിയും പ്രസവത്തിൽ മരിച്ചു പോയ അമ്മയെ കാണാതെ ഇരുപത്തി ഒമ്പതാം നാൾകടൽ വിഴുങ്ങിയ ജനവരിക്കും എല്ലാ വർഷാരഭത്തിലും അതേപേർ ……
ചോര കുഞ്ഞിനെ ഒന്ന് കാണാനാവാതെ എല്ലാ വർഷവസാനവും പ്രസവത്തിൽ മരിക്കുന്ന ഡിസംമ്പറിൻ്റെ പേരിലും മാറ്റം ഇല്ല …
മാറ്റമില്ലാതെ തുടർന്ന് വരുന്ന ഐഥിഹ്യങ്ങൾക്ക് ദൈവത്തിൻ്റെ വിലയില്ലെങ്കിലും ആർക്കും ഏപ്പേഴു വണ്ടി കയറി പോവാൻ പറ്റാത്തതെന്ത് നമ്മുടെ ദുരന്ധങ്ങളാണ് നമ്മുക്ക് അവരെ കുറിച്ചോർത്ത് കരയാൻ കഴിയാതെ ചിരിക്കുന്ന മനുഷ്യനാണിന്ന് നാം ….
ദുരന്തങ്ങളും കഷ്ടതകളുംമരുഭൂമിയിലെ മണൽ തരിപോലെ വേറിട്ട തുരുത്താകുമ്പോൾ ,മനുഷ്യത്വം മരവിച്ച മനുഷ്യനെ നോക്കി വ്യക്തികൾ ആത്മാഹുതി ചെയ്യുന്നത് വെറുതെയല്ല. വിശാല ലോകത്തും ഇടുങ്ങിയ ചിന്തകൾ ഒരു ദൈവവും നൽകാഞ്ഞിട്ടും ….
നാം ആരെയെല്ലാം ആണ് ശുദ്ധാശുദ്ധ രക്തത്തിൻ്റെ ആര്യതാണ്ഡവമാടുവാൻ നാം ആരാണ് …..
കൂട്ടം തെറ്റി മേഞ്ഞ ഒരാടാണ് ജീവിതത്തിൻ്റെ ദാർശനികൻ ,
പ്രാണനെ പ്രണയിച്ച് ഭൗതിക ശരിരത്തിലൊളിപ്പിച്ച് വെച്ച ചിന്തയായി പറന്നു ഉള്ളിനെ ഇളക്കിമറിക്കുന്ന ബോധമാണാ ദർശനികൻ ….
നിറകൺച്ചരിയിൽ മിടിക്കുന്ന ചൂടിൻ്റെ സ്വാപ്നമാണിവിടെ കൊതി തിരുവോളം ജീവിക്കുക എന്നത് ….
ആരുടെയും പങ്ക് പറ്റാതെ ഒരോരുത്തർക്കും മാന്യമായി ജീവിക്കാനും മരിക്കാനും കളം മെരുക്കുന്ന ജനാധിപത്യം ഏത് പുലരിയിലാണാവോ ജനിക്കുക?