ആണ്ടൊരാളിരുണ്ടകമ്പടവും പുതച്ചോടുന്നിതാ,
പാതിരാവിന്നിരുളാഴിയിൽ മുങ്ങിമരിക്കുവാനായ് !
ആണ്ടാരവത്തോടാരൊക്കെയോടുന്നു , പിന്നിലാ
യാബാലവൃദ്ധംജനമുണ്ടാെന്നിച്ചു കൂട്ടമായിട്ടങ്ങ് !
ആണ്ടവായെന്തിതെന്നോത്തുകൊണ്ടോടുവാനാവാതെയീ
യന്തിക്കുകൂരപ്പടിക്കലായ് ത ത്രിച്ചു നിന്നീടവെ ,
അഷ്ടദിക്പാലകരെട്ടുമൊന്നിച്ചിങ്ങു , രണ്ടുംരണ്ടും
നാലും,കൂട്ടി,യുണ്ടായ,രണ്ടായിരത്തിനാലാമാണ്ടായ് !
കൂട്ടത്തിലുച്ചത്തിലാര് ,കാവ്യ കൽപിതമ്പോലുരച്ചൂ…..!
കാതുംകൂർപ്പിച്ചുകേട്ടുനിന്നു കാര്യംബോധിച്ചു പോന്നു
കൂരയിലില്ലാത്ത കലണ്ടറിൽ കണ്ണുമ്മിഴിച്ചിരുന്ന്,
കാലങ്ങളിങ്ങനെവേഗരഥത്തിലോടും , വ്യഥയോട് !
ആകുലപ്പെട്ടിടേണ്ടിനിയൊട്ടു കാതം നടക്കേണ്ടേ
കാലത്തിനുണ്ടല്ലോ ഭേദവും വേറിട്ടതുപോലെയീ
യാണ്ടുമുണ്ടാംശിശിരശൈത്യശരത് വസന്തങ്ങളും ,
ഗ്രീഷ്മകൊടുംതാപപീഢപാതകങ്ങളേറ്റിടാതെ !
കേട്ടിടാതിരിക്കണം ദുരന്ത ദുരിത വാർത്തകൾ,
കെട്ടിടാതിരിക്കണംപൊന്നുപോലെ, പെണ്ണിൻമാനവും!
കേട്ടിടുന്നാരവങ്ങളങ്ങു ദൂരെയായ് , പാപ്പാഞ്ഞിക്കു
തീകത്തിച്ചെതിരേറ്റിടുന്നുവോ നവവത്സരത്തെ !

മോനികുട്ടൻ കോന്നി

By ivayana