റോമാക്കാർ ഡിസംബർ 25 ആഘോഷിച്ചിരുന്നു. അന്നത്തെ പല പൗരാണിക ദൈവങ്ങളും അന്ന് ജനിച്ചതായിട്ടാണ് ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുതിയ ദൈവത്തിന്റെ ജനനവും അന്നാക്കി. യേശു ജനിച്ചോ എന്ന് തന്നെ ആർക്കുമറിയില്ല. പിന്നെ എന്നാണെന്നുള്ളതിനു എന്ത് പ്രസക്തി? അന്നത്തെ പല ദൈവങ്ങളും കാലിത്തൊഴുത്തിലൊക്കെയാണ് ജനിക്കാറുള്ളത്. യേശുവിനെയും കാലിത്തൊഴുത്തിൽ ജനിപ്പിച്ചു. പൗരാണിക ദൈവങ്ങളുടെ കഥകളിലെപ്പോലെ ആട്ടിടയർ വന്നു വണങ്ങി. കുന്തിരിക്കവും ഈറയും മറ്റും കാഴ്ചയർപ്പിച്ചു. ആ പേഗൻ ആചാരം ഇന്നും നിലനിൽക്കുന്നു. ജൂലിയസ് ഒന്നാമൻ മാർപ്പാപ്പയാണ് യേശുവിന്റെ ജനനം ഡിസംബർ 25 നു ആക്കി കല്പിച്ചതു.


കുരിശിൽ തറച്ചു കൊന്ന യേശു എന്നൊരു യെഹൂദനെ അന്നുണ്ടായിരുന്ന ഹോറസ്, ഒസീരിസ്‌, മിത്ര , ദിയോന്യസ്യൂസ് അപ്പോളോണിയസ് മുതലായ ദൈവങ്ങളുടെ പോലെ ആക്കിയെടുക്കുകയായിരുന്നല്ലോ. അവരെപ്പോലെ യേശുവിന്റെ ജനനവും കന്യകയിൽ നിന്നാക്കി. കൃഷ്ണനെ വധിക്കാൻ ശ്രമിച്ച കഥപോലെ യേശുവിനെ കൊല്ലാനും കഥ മെനഞ്ഞെടുത്തു. കൊച്ചുകുഞ്ഞുങ്ങളെയെല്ലാം കൊന്നൊടുക്കാൻ ഹേറോദോസ് രാജാവ് കല്പിക്കുന്ന കഥ. ബുദ്ധനെപ്പോലെ കുട്ടിയായിരുന്നപ്പോൾ കാണാതായി. അന്വേഷിച്ചു ചെന്നപ്പോൾ പുരോഹിതരുമായി തർക്കിച്ചിരിക്കുന്നതു കണ്ടു. ദിയോന്യസിസ് ദൈവത്തെപ്പോലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി. മുൻപറഞ്ഞ ദൈവങ്ങളെപ്പോലെ അത്ഭുതങ്ങൾ ചെയ്തു, കൃഷ്ണനെ പോലെ വെള്ളത്തിന് മീതെ നടന്നു. റോമാക്കാർ അപ്പോളോണിയസിനെപ്പോലെ പാപപരിഹാരത്തിനായി കുരിശിൽ തറച്ചു കൊന്നത്രെ. അവരെപ്പോലെ മരിച്ചിട്ടു ഉയിർപ്പിച്ചു, സ്വര്ഗത്തിലേക്കു വിട്ടു.. ഇനി അവരെപ്പോലെ അന്തിമ വിധിക്കു വരുമത്രെ.

ശിവ ശിവ. ദൈവങ്ങളെല്ലാം ഒരുപോലെ ആയിരിക്കണമല്ലോ. റോമാക്കാർ ക്രിസ്തുമതം എറ്റെടുത്തതോടെ മറ്റു ദൈവങ്ങളേയും മതങ്ങളേയും കുഴിച്ചുമൂടി. ഇല്ലാത്ത യേശു ആയി എല്ലാമെല്ലാം.
കൃസ്തു ജീവിച്ചിരുന്നില്ല എന്നാണ് ഇന്നത്തെ പണ്ഡിത മതം. ക്രിസ്തീയ സഭയെ വികസിത, വിദ്യാസമ്പന്ന സമൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ ന്യൂസിലൻഡ് , മുതലായവ ബൈബിളിനെയും യേശുവിനെയും നിരാകരിച്ചു കഴിഞ്ഞല്ലോ. പക്ഷെ മലയാളികൾ ഇപ്പോഴും ഇതിൽ മുറുകെ പിടിച്ചിരിക്കുകയാണല്ലോ. പാശ്ചാത്യ യൂറോപ്പിലാണ് കത്തോലിക്കാ മതം ജനിച്ചതും പച്ചപിടിച്ചതും വളർന്നു പന്തലിച്ചതും. പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങളും അവിടെത്തന്നെയാണ് ഉദയം ചെയ്തതും വികാസം പ്രാപിച്ചതും. അത് രണ്ടും ഇന്ത്യയിലെത്തിച്ചതും ഇവിടെ വേരോടിച്ചതും അവർ തന്നെ. ഇന്നു പശ്ചിമ യൂറോപ്പുകാർ ക്രിസ്തീയ വിശ്വാസത്തെ ഉപേക്ഷിച്ചിരിക്കുന്നു. യേശു ഒരു യെഹൂദാ റാബി ആയിരുന്നെന്നും ബൈബിൾ അക്കാലഘട്ടങ്ങളിലെ കഥാ ക്രോഡീകരണമാണെന്നും അവർക്കിന്നറിയാം.

മഹാഭൂരിഭാഗത്തിനും ക്രിസ്തുവിലോ ബൈബിളിലോ വിശ്വാസമില്ല. ക്രിസ്തുമതത്തിലേക്കു മാർഗം കൂടിയ കേരള ക്രിസ്ത്യാനികൾ കുരിശിലും തറക്കപെട്ട യെഹൂദനിലും മുറുകെ പിടിച്ചിരിക്കുകയാണ്. പിടി വിടുമോ? അതിനു അവർക്കു വിവരം വരണം. അതുണ്ടാകുമോ? ഈ അടുത്ത കാലത്തോന്നും നടക്കില്ല. ഒറ്റ പിടുത്തമല്ലേ?


ക്രിസ്തുമതത്തിന്റെ പൊള്ളത്തരങ്ങൾ എടുത്തുകാണിക്കുന്ന പോസ്റ്റുകളെ കേരള കൃസ്തീയ വിശ്വാസികളുടെ കേൾക്കാൻ കൊള്ളാത്ത ചീത്തകളാണ് എതിരേൽക്കാറുള്ളത്. മതവിശ്വാസികൾക്കു ഇക്കാര്യങ്ങളിൽ ബുദ്ധിയോ വിവേകമോ ഇല്ലെന്നു പലരും പറയാറുണ്ടെങ്കിലും എനിക്കതു ബോധ്യമായതു ഈയിടക്കാന്. ആരും തന്നെ അതിലെ ശെരി തെറ്റുകൾ പരിശോധിച്ചില്ല. തെറിയാണ് അവരുടെ ന്യായവും ചരിത്രവും പാണ്ഡിത്യവും. പള്ളിയിലെ പാതിരിമാർ പറയുന്നത് മാത്രം കേട്ട് തെറി വിളിച്ചു കൂവുന്നത് എന്തൊരു സംസ്കാരമാണ്. ബൈബിൾ അല്ലെങ്കിൽ ഖുർആൻ മാത്രം വായിച്ചു എല്ലാം അറിയാം എന്ന് ചിന്തിക്കുന്നത് മൗഢ്യമല്ലേ?


ക്രിസ്തീയ ഇസ്ലാമിക ദൈവങ്ങൾ അവിശ്വാസികളെ കൊല്ലുവാൻ കല്പിക്കുന്നുണ്ടു. മനുഷ്യരെയെല്ലാം ഏതു മാർഗം ഉപയോഗിച്ചും സ്വ മതത്തിലേക്ക് കൊണ്ടുവരാനും. ഈ ദൈവങ്ങളെല്ലാം സ്വന്തക്കാരെ മാത്രമാണ് സംരക്ഷിച്ചതും നിലകൊണ്ടതും. എതിരാളികളെ കൊന്നൊടുക്കുവാൻ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചിട്ടുമുണ്ട്. ദൈവനാമത്തിൽ എന്ത് അധര്മത്തിനും കൊലക്കും ബലാത്സംഗത്തിനും, എന്തിനും, വിശ്വാസികൾ തയ്യാറാണ്.


പൊട്ടകിണറ്റിൽ നിന്ന് വിശാലമായ ലോകത്തിലേക്ക് അവർ ഒന്ന് എത്തി നോക്കട്ടെ. സയൻസും തത്വ ശാസ്ത്രവും പറയുന്നത് മനസ്സിലാക്കട്ടെ. വിശാലമായൊരു ലോക വിക്ഷണം കെട്ടിപ്പടുത്തശേഷം സ്വന്തം മതം ശെരിയോ തെറ്റോ എന്നു വിലയിരുത്തട്ടെ. ലോകത്തിൽ മത വിശ്വാസികളാണ് ഏതു തിന്മ ചെയ്യാനും മടിക്കാത്തത്. നിരീശ്വര വാദികളും, മത രഹിതരും നിയമങ്ങൾ പാലിക്കുന്നു, മറ്റുള്ളവരെ സ്നേഹിക്കുന്നു, അവരുടെ അവകാശങ്ങളെ മാനിക്കുന്നു. നിരീശ്വര മതരഹിത രാജ്യങ്ങളിൽ കൊല്ലും കൊലയും, പിടിച്ചുപറിയും, ബലാത്സംഗവും കുറവാണു. വലിയ മതവിശ്വാസ സമൂഹങ്ങളിൽ വളരെ കൂടുതലും. ഇതെല്ലം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള വസ്തുതകളാണ്. നാമെന്നു ഇതൊക്കെ മനസ്സിലാക്കും?

പ്രൊഫ പി എ വര്ഗീസ്

By ivayana