ശ്രീകുമാർ ഉണ്ണിത്താൻ✍
ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ പ്രവർത്തകനുമായ മത്തായി ചാക്കോ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് (റീജിയൻ 3 )ആയും പ്രവർത്തിക്കുന്നു . സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് മലയാളികളുടെ അഭിമാനമായ മത്തായി ചാക്കോ.. ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.അദ്ദേഹം 2022ൽ ഫ്ലോറിഡയിൽ നടന്ന ഫൊക്കാന മഹാസമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. മുമ്പ് നിരവധി ഫൊക്കാന കൺവെൻഷനുകളിലും സുവനീർ കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയും നിരവധി
കൺവെൻഷനുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂ യോർക്കിന്റെ ലൈഫ് മെമ്പർ ആയ അദ്ദേഹം സമാജത്തിന്റെ ആദ്യകാല പ്രവർത്തകൻ കൂടിയാണ്. ന്യൂ യോർക്കിലുള്ള മിക്ക അസ്സോസിയേഷനുമായും സഹകരിച്ചു പ്രവർത്തിക്കുന്ന മത്തായി ചാക്കോ ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ (എച്ച്‌വിഎംഎ) പ്രസിഡന്റായും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായും രണ്ട് തവണ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് . കൂടാതെ ഈ അസോസിയേഷന്റെ ഔദ്യോഗിക മാസികയായ കേരള ജ്യോതിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് . ഫൊക്കാന റീജിയൻ കൺവെൻഷൻ നടത്താൻ അദ്ദേഹം മുൻകൈയെടുക്കുകയും അത് വൻ വിജയമാക്കുകയും ചെയ്തു.
യോങ്കേഴ്‌സിലെ സെന്റ് ജോസഫ്സ് മെഡിക്കൽ സെന്ററിൽ നിരവധി ഡിപ്പാർട്ട്‌മെന്റുകളുടെ ചുമതലയുള്ള പേഷ്യന്റ്‌സ് ഫിനാൻഷ്യൽ സർവീസസ് ഡയറക്‌ടറും സഫേണിലെ രാമപോ ഓർത്തോപീഡിക്‌സ് അസോസിയേറ്റ്‌സിന്റെ അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹത്തിന്റെ പ്രൊഫഷണൽ ലീഡർഷിപ്പ് സ്ഥാനങ്ങളിൽ ഉപ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക സേവനത്തിൽ വളരെ സജീവമായ അദ്ദേഹം വിവിധ സംഘടനകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ മലയാളിയാണ് അദ്ദേഹം. ഇപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് ലയൺസ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പുതിയ ലയൺസ് ഓഫീസർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ജില്ലാ ട്രൈനിംഗ് കോർഡിനേറ്റർ കൂടിയാണ് അദ്ദേഹം.
നല്ലൊരു മജീഷ്യൻ കൂടിയായ അദ്ദേഹം ഫൊക്കാന കൺവൻഷൻ, മലയാളി അസോസിയേഷൻ പരിപാടികൾ തുടങ്ങി വിവിധ പരിപാടികളിൽ മാജിക് ഷോകൾ അവതരിപ്പിച്ചു ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് .
ഭാര്യ ഉഷ ചാക്കോ ഫൊക്കാന വിമൻസ് ഫോറത്തിന്റെ ന്യൂയോർക്ക് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
മാറ്റങ്ങൾ സംഘടനകളിൽ ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ, മത്തായി ചാക്കോയുടെ പ്രവർത്തന പരിചയം സംഘടനക്ക് ഒരു മുതൽകൂട്ടാവും തീർച്ചയായും അദ്ദേഹം സമൂഹത്തിനും ഫൊക്കാനയ്ക്കും ഒരു മുതൽക്കൂട്ടായിരിക്കും
മത്തായി ചാക്കോയുടെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ന്യൂ യോർക്ക് റീജിയനിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ മത്തായി ചാക്കോയെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, ലതാ മേനോൻ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സിജു സെബാസ്റ്റിയൻ , ജോർജി വർഗീസ് , സ്റ്റാന്‍ലി ഇത്തൂണിക്കല്‍, ട്രസ്റ്റീ ബോർഡ് മെംബർ ആയി സതിഷ് നായർ , റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട് എന്നിവർ മത്തായി ചാക്കോയ്ക്ക് വിജയാശംസകൾ നേർന്നു