രചന : ബിനു. ആർ.✍
കാലവർഷം വരാതെപിണങ്ങിപ്പോയ്!
കർക്കിടകവും വന്നുപിണങ്ങിപ്പോയ്!
ചിങ്ങത്തിനുചങ്ങാത്തമുള്ളവരെ-
യാരെയും കണ്ടതില്ല,കേട്ടതില്ല
അത്തവും കറുത്തതില്ല
ഓണവും മാറിമാറിഞ്ഞതില്ല
ഒരു ചങ്ങാതിമാരെയുംകാണാതെ പിണങ്ങിപ്പോയ്മഴ!
ഇക്കൊല്ലം ദ്വിദിനം കർക്കിടകവാവുകൾ
വന്നുപോയതാരാനുംകൂരാനുമറിഞ്ഞതില്ല
ബലിയിട്ടുമുങ്ങാനുംപുഴയിൽ വെള്ളമേയില്ല
രാവുകളിലുംവന്നുനോക്കിപ്പിണങ്ങിപ്പോയ്മഴ!
വിഷുവന്നുവെന്നു കാലമറിയിക്കവേ,
മഴ ഗണിതത്തിൽ വിരിഞ്ഞതെല്ലാം
കണക്കിന്റെ കുഴഞ്ഞുമറിയിലുകൾ ആയിരുന്നുവോ!
ശിഷ്ടങ്ങൾ പെരുക്കാൻ മറന്നുപോയോ!
ശിഷ്ടമായതെടുക്കാൻ മറന്നുപോയോ!
രോഹിണിയിലമ്പോടുതൂങ്ങും
ഞാറ്റുവേലയവൾ
തിരുവാതിരയിൽ തിരിമുറിയാതെ
പെയ്യേണ്ടവൾ
പുണർതവുംപൂരവും കാണാതെപോയവൾ
പൂഴിചൊരിയും പൂയവും
ആശ്ലേഷത്താലമരും ആയില്യവും
മറന്നേപോയവൾ
വേനലറുതിപോൽ,കിടക്കും
വരണ്ടു വിണ്ടുകീറിയ ഭൂമികണ്ടു കണ്ട്
പിണങ്ങിപ്പോയിമഴ!
ഒരുപറയുമിരുപറയുമ്മുപ്പറയുമെന്നു-
മൊഴിഞ്ഞവർ,കവടിയുമ്മടക്കി
ചുടുവേർപ്പിൽമുങ്ങി,വിശറികൾതേടുന്ന
കാലംകണ്ട്,ഇടവപ്പാതിക്കതിരോൻ
തിരുമധ്യത്തിൽ തീയുംതുപ്പിക്കൊണ്ട്,
പകലിൻപ്രദോഷത്തിൽ
തണുത്തരാവുകൾ തിരയുന്നുണ്ട്!
അമ്മൂമ്മമാർ രണ്ടാംമുണ്ടുകൊണ്ട്
വീശിതണുപ്പിക്കുന്നുമുണ്ട്!
കാലം കാത്തുവച്ചിരിക്കുന്നതുപോൽ
പിണങ്ങിപ്പോയ്, മഴ മഴ പെരുമഴ!
-0-