🌹ഓർമ്മപ്പൂക്കൾ🌹

സ്വപ്നം കണ്ടിട്ടു
ചിന്തിച്ചു ചിന്തിച്ചു
പ്രവൃത്തിയിലൂടെയതു
സഫലമാക്കാനും ….

വിജയികളുടെ
കഥയേക്കാൾ
പരാജിതരുടെ കഥകൾ
പ്രചോദനമാകുമെന്നോതിയും …..

ഉറക്കത്തിൽ
കാണുന്നതല്ല സ്വപ്നം
നമ്മുടെ ഉറക്കം
നഷ്ടപ്പെടുത്തുന്നവയാവണം
യഥാർത്ഥ സ്വപ്നമെന്ന് പറഞ്ഞും….

പ്രയാസങ്ങൾ
ആവിശ്വമാകുമ്പോഴാണ്
വിജയം ആസ്വാദ്യകരമാണെന്ന്
ഓർമിപ്പിച്ചും ….

അമ്മയോട് സംസാരിക്കുമ്പോൾ
മൂർച്ചയുള്ള വാക്കുകൾ
ഉപയോഗിക്കരുത് ,
അമ്മയാണ് നമ്മെ
സംസാരിക്കാൻ പഠിപ്പിച്ചതെന്ന
സത്യത്തെവിളിച്ചോതിയും….

അതിലേറെ
ചിന്തകളുടെ വസന്തം തന്ന
പ്രിയരിൽ പ്രിയന്
ഒരു പിടി ഓർമ്മപ്പൂക്കൾ🌹

Lisha Jayalal ✍️

By ivayana