രചന : ഷാജി പേടികുളം ✍
ഒരു പുഞ്ചിരി കണ്ടൂ ഞാൻ
നിൻ ചെഞ്ചുണ്ടിൽ
പനിനീർപൂ വിടരണ പോലൊരു
പുഞ്ചിരി കണ്ടൂ
ഒരു മിന്നൽ കണ്ടൂ ഞാൻ
കരിങ്കൂവള മിഴികളിൽ മിന്നും
പരൽമീൻ പിടയും പോലെ
ഒരു മിന്നൽ കണ്ടൂ.
(ഒരു പുഞ്ചിരി ….)
ഒരു രാഗം കണ്ടൂ ഞാൻ
മിന്നും കവിളുകളിൽ
ചോന്നു തുടുത്തൊരു മാനം പോലെ
അനുരാഗം ഞാൻ കണ്ടൂ .
കുറുനിരകൾ മാടിയൊതുക്കും
കരിവള കൈകൾ കണ്ടൂ
ശശികല പോലെ വിളങ്ങും
നിന്നുടെ മുഖവും കണ്ടൂ ഞാൻ
(ഒരു പുഞ്ചിരി ….)
ഒരു നാണം കണ്ടൂ ഞാൻ
നിന്റെ മുഖപ്പൂവിൽ
കാൽ വിരലാൽ നീയെഴുതിയ ചിത്രം
പതിഞ്ഞതെന്റെ മനസിൽ
നിനക്കുവേണ്ടിയിരിപ്പൂ ഞാനീ
നിളയുടെ പുളിനത്തിൽ
സന്ധ്യാരാഗം തേച്ചുമിനുക്കി
അരികിൽ വരുമോ നീ
(ഒരു പുഞ്ചിരി ….)