ഈ കത്ത് നിങ്ങളെത്തേടി എത്തുമ്പോഴേക്കും ഒരു പക്ഷേ ഞാൻ സ്വർഗ്ഗത്തിൽ മാലാഖമാർക്കൊപ്പമിരുന്ന് നിങ്ങളെ ഉറ്റുനോക്കുന്നുണ്ടാവും. എനിക്ക് ഒരു സങ്കടവുമില്ല കേട്ടോ..! ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് സ്വന്തം നാടിനുവേണ്ടി പോരാടണം എന്നുതന്നെയാണ്. സാധിക്കുമെങ്കിൽ ഇവിടെ വരണം. നിങ്ങളുടെയൊക്കെ ഭാവിക്കായി ഇന്ത്യൻ സൈന്യം എത്ര ത്യാഗോജ്വലമായിട്ടാണ് പോരാടുന്നത് എന്ന് നിങ്ങൾക്കു കാണാം.
പറ്റുമെങ്കിൽ നിങ്ങൾ ഏതെങ്കിലും അനാഥാലയത്തിലേക്ക് എന്റെ ഓർമ്മയ്ക്ക് മാസാമാസം കുറച്ചു പണം നൽകണം. പിന്നെ, റുക്‌സാനയ്ക്ക് അവളുടെ സ്‌കൂൾഫീസിനുള്ള പൈസയും മുടങ്ങാതെ അയച്ചുകൊടുക്കണം. എനിക്ക് എന്റെ ‘ഡേർട്ടി ഡസ’ന്റെ കൂടെ ചേരാനുള്ള സമയമായി. എന്റെ സംഘത്തിൽ 12 പേരാണുള്ളത്, അവരെപ്പറ്റിയാണ് പറഞ്ഞത്. അപ്പോൾ പോട്ടെ.. പിന്നെക്കാണാം..
എന്ന് സ്വന്തം
റോബിൻ ‘
റോബിൻ എന്ന് വിളിപ്പേരുള്ള വിജയന്ത് ഥാപ്പർ യുദ്ധമുന്നണിയിലേക്ക് പോകുന്നതിന് മുൻപ് കത്തെഴുതി ബെഞ്ച് മേറ്റ് പ്രവീൺ തോമറിന് ഏൽപ്പിച്ചു
ശത്രുസൈന്യത്തിന് വിള്ളൽ വീഴ്ത്തി മുന്നേറുന്നതിനിടെ ഒളിച്ചു നിന്ന പാക് സ്നൈപ്പറിന്റെ വെടിയുണ്ടയേറ്റ് വീരമൃത്യു വരിക്കുന്നു.
റോബിന്റെ അച്ഛൻ കേണൽ വി എൻ ഥാപ്പർ ,അമ്മ തൃപ്താ ഥാപ്പർ കത്ത് നിധിപോലെ സൂക്ഷിക്കുന്നു.
ആരായിരുന്നു രുക്സാന
ദാസ് താഴ്‌വരയിൽ ഥാപ്പറിന്റെ പോസ്റ്റിങ് കുപ്‍വാരയിലായിരുന്നു. അവിടത്തെ ‘ഖാഡി’ എന്നുപേരായ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലായിരുന്നു സൈനികർക്ക് താമസം ഒരുക്കിയിരുന്നത്. സ്‌കൂളിന്റെ തൊട്ടടുത്തുള്ളൊരു കുഞ്ഞുകുടിലിൽ ഒരു കശ്മീരി കുടുംബം താമസമുണ്ടായിരുന്നു. ആ കുടിലിനു പുറത്ത് ഏത് സമയവും സ്‌കൂളിലേക്കും കണ്ണുനട്ട് നിൽക്കുന്ന റുക്‌സാന എന്ന ഒരു മൂന്നുവയസ്സുകാരി പെൺകുട്ടിയുണ്ടായിരുന്നു. കുഞ്ഞുങ്ങളോട് വലിയ സ്നേഹമായിരുന്നു റോബിന്. അദ്ദേഹം അവളുടെ കുടുംബവുമായി പരിചയം സ്ഥാപിച്ചു. അവളുടെ അമ്മ, തന്റെ സങ്കടത്തിന്റെ കെട്ട് റോബിന്റെ മുന്നിൽ തുറന്നു.
ഭീകരവാദികൾ അവളുടെ മുന്നിലിട്ട് അച്ഛനെ വെടിവെച്ചുകൊന്നു. അതിന്റെ മാനസികാഘാതത്തിൽ അവൾക്ക് സംസാരശേഷി നഷ്ടമായി. ഒരക്ഷരം മിണ്ടാതെ ചിരിക്കാതെ നിൽക്കുന്ന ആ പെൺകുഞ്ഞ് റോബിന്റെ ഹൃദയം കവർന്നു.
ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ കുഞ്ഞിനെ ചേർത്തു പിടിച്ചു. നാട്ടിൽ അമ്മയ്ക്ക് കത്തെഴുതി, ” അമ്മേ, എനിക്കിവിടെ മൂന്നുവയസ്സുള്ള ഒരു ഇഷ്ടക്കാരിയുണ്ട്. അവൾക്കായി അമ്മ അവിടെ നല്ലൊരു സൽവാർ കമ്മീസ് തയ്പ്പിച്ച് വെക്കണം..”
റോബിന്റെ കരുതലും ശുശ്രൂഷയും സ്നേഹവും
സംസാരശേഷി തിരിച്ചുകിട്ടിയ രുക്സാന പഠിച്ചു മിടുക്കിയായി.
വിജയന്ത് ഥാപ്പറിന്റെ ഓർമ്മയ്ക്ക് രൂക് സാനയ്ക്ക് പതിവായിസഹായമെത്തി
കേണൽ വി എൻ ഥാപ്പർ തന്റെ പത്നിയോടൊപ്പം എല്ലാ വർഷവും മുടങ്ങാതെ കാർഗിലിലെ ദ്രാസ് സന്ദർശിക്കുന്നു.. മകൻ അന്ത്യശ്വാസം വലിച്ച ആ രണഭൂമിയിലെത്തുന്നു.
ഒരു തീർത്ഥയാത്ര പോലെ
അവരെ കാത്ത് രൂക്സാനയവിടെയുണ്ടാവും
മകന്റെ സ്നേഹലാളനയേറ്റ രുക്സാനയുടെ കണ്ണിലെ തിളക്കത്തിൽ അവർ വിജയന്ത് ഥാപ്പറിനെ കാണുന്നു. സമ്മാനങ്ങൾ നൽകി പിരിയുന്നു. അടുത്ത വർഷവും വരാമെന്ന ഉറപ്പിൽ.
ദ്രാസും കാർഗിലും കശ്മീരും പഴയ ദ്രാസും കാർഗിലും കശ്മീരുമെന്നല്ല കാഴ്ചയിൽ ആശ്വാസത്തോടെ.
പുതിയൊരിന്ത്യയ്ക്കായി ആത്മബലിയർപ്പിച്ച മകന്റെ ഓർമ്മയിൽ
കണ്ണീർ പൂക്കളർപ്പിച്ച് –