രചന : നിഷാ പായിപ്പാട്✍
ഒരു മനുഷ്യൻെറ ജീവിതത്തിൽ നിരവധി ഘട്ടങ്ങൾ ഉണ്ടാവും നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകും ഈ സാഹചര്യങ്ങളെ നാം എങ്ങനെ നേരിടുന്നു എന്ന് അനുസരിച്ചാണ് ജീവിതത്തിൻെറ വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത് .
ചില കാര്യങ്ങളിൽ മനുഷ്യർക്ക് ഒരു അവസരമേ ഉണ്ടാകു എന്നാൽ മറ്റു ചില കാര്യങ്ങളിൽ നിരവധി നിരവധി അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും നിരവധി അവസരങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യരായ നാം ചില അവസരങ്ങളെ അതിൻെറതായഗൗരവത്തിൽ കാണാതെ വരികയും ചെയ്യും എന്നാൽ പേരെടുക്കാൻ കഴിയുന്ന ചില നല്ല മുഹൂർത്തങ്ങളെഅല്ലെങ്കിൽ നമ്മെ താഴ്ത്തി പറയുന്നവരുടെ മുമ്പിൽ ഞാൻ മിടുക്കനാണ് അല്ലെങ്കിൽ മിടുക്കിയാണ് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം ആയിരിക്കാം അത് അത് നഷ്ടപ്പെടുത്തികളഞ്ഞിട്ട് പിന്നീട് അതിനെ ഓർത്ത് തല പുണ്ണാക്കിയിട്ട് യാതൊരു കാര്യവുമില്ല.
കിട്ടുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് ബുദ്ധിയുള്ള ഒരാളുടെ ഏറ്റവും വലിയ ലക്ഷണം
ഒരു കലാകാരനോ കലാകാരിയോ ആണെങ്കിൽ ? ഒരു സ്പോർട്സ് താരമാണെങ്കിൽ ? ഏതു മേഖലയിലാണ് ആ മേഖലയിൽ ? അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം എങ്കിൽ മാത്രമേ തന്റെകഴിവുകളെ വിവിധ കോണുകളിൽ നിന്നുള്ള വ്യക്തികൾ കാണുവാനും അഭിപ്രായം രേഖപ്പെടുത്തുവാനും അംഗീകരിക്കുവാനും വായ് മൊഴിയിലൂടെ മറ്റുള്ളവരിലേക്ക് തൻ്റെ വ്യക്തിപ്രഭ കലാ സൗന്ദര്യം കലാമികവ് കായിക മികവ് കഴിവ് എത്തപ്പെടുകയുള്ളു.
ഒരു സർക്കസ് കളി ശ്രദ്ധിച്ചാൽ അതിൽ വിവിധതരത്തിലുള്ള സർക്കസ് കാണാം എന്നാൽ അതിനിടയിൽ വരുന്ന കോമാളി അയാൾ തൻ്റെ സ്വകാര്യതയൊക്കെ മാറ്റി വെച്ച് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ചിരിപ്പിക്കുകയാണ് രസിപ്പിക്കുകയാണ് അതാണ് അയാളുടെ വിജയം തന്റെ സ്വകാര്യതകളെ മാറ്റിവെച്ച് എല്ലാവരെയും ചിരിപ്പിക്കുന്നു നിരവധി പേരുടെ മാനസിക വിഷമതകളെ ഇല്ലാതാക്കുന്നു.
താൽക്കാലികമായെങ്കിലും അത് അയാളുടെ ഒരു വിജയമാണ് ഇതേ പോലെ തന്നെയാണ് ഓരോ കലാകാരനും കലാകാരിയും കായികതാരങ്ങളും (ഏത് പ്രവർത്തനം മേഖലയിലാണ് ആ മേഖലയിൽ ) ചുറ്റുമുള്ളതിനെ മറന്നുകൊണ്ട് തൻ്റെ ശ്രദ്ധ താൻ ചെയ്യുന്ന പ്രവർത്തിയിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് അതിൽ വിജയത്തിനായി ദാഹിക്കുന്നു വിജയിക്കുമ്പോൾ ഒരുപാട് പേരുടെ കൈയ്യടി നേടുന്നു അഭിനന്ദനത്തിന് പാത്രമാകുന്നു അതിൽ ഉയർച്ച കീഴടക്കാൻ സാധിക്കുന്നു ക അത് നിരവധി ഹൃദയങ്ങളിലേക്ക് അവരെ ചേർത്തു വെയ്ക്കുന്നു.