രചന : താനു ഓലശ്ശേരി✍
വാടക വീട് മാറി മാറി താമസിക്കുന്ന ഒരു പെയിൻറടിക്കാരൻ്റെ കുടബകഥ ഒരു പ്രതിഭയുടെ അക്ഷരങ്ങൾ നമ്മുടെ ഉള്ളിലൊക്ക് ഇറങ്ങിയതിന് പിന്നാലെയാണ് ഒരു തെരുവ് കച്ചവടക്കാരൻ ബോധപൂർവ്വം സൃഷ്ടിച്ച കവിതയുടെ അക്ഷരങ്ങൾ ഭാഷയറിയാത്തവർക്ക് , പ്രചോദനമായത്…
എല്ലാ വ്യക്തികളെയും പോലെ ഒരോ കുടുബവും പുതുവീട് പണിയാൻ എന്തെല്ലാം കഷ്ടതകളനുഭവിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് ഒരോരുത്തർക്കും അറിയാവുന്നത് കൊണ്ട് അതിനു മുതിരുന്നില്ല.
ജീവിതത്തെ കുറിച്ചു സ്വപ്നം കാണാതെ ഉപ്പയും ഉമ്മയും തെളിച്ച വഴിയിലൂടെ ജീവിച്ചു പോരുമ്പോൾ കുടുബത്തിൻ്റെ കഷ്ടപ്പാടുകളോർത്ത് നാലാം ക്ലാസു മുതൽ ഉപ്പയുടെ സഹായിയായി പഠനതിൽ അലസനായി ഒമ്പതാം ക്ലാസുവരെ പഠിച്ചും ജോലി ചെയ്തും ജീവിച്ച് പോരുന്നതിനിടയിലാണ് പെങ്ങന്മാരുടെ വിവാഹവും കഴിഞ്ഞ ഊഴത്തിൽ ഇരുപത്തിയെന്നാം വയസ്സിൽ അവൻ വിവാഹം കഴിച്ചത്, അനുജൻ്റെ ഉന്നത പഠനം കഴിഞ്ഞിട്ടും സ്വന്തമായി വിടെടുക്കുന്ന ഒരു ചിന്തയും ഇല്ലാതെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിച്ചു പോന്നു. ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം അവൻ ആദ്യമായി ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു.അനുജൻ പെങ്ങന്മാരുടെ വീട്ടിലേക്ക് താമസം മാറ്റി പൊളിഞ്ഞ് വിയാറായ തറവാട്ട് വീട്ടിൽ ചിമ്മിനി വെളുക്കിൻ്റെ വെട്ടത്തിൽ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന മൗനങ്ങൾ തളംകെട്ടിയ രാവുകൾ എന്നും മരണവീടുപോലെയായി ……
ദിവസങ്ങളും മാസങ്ങളും വലിയ ഭാരം വലിച്ചു ഇഴഞ്ഞ് നിങ്ങുംപോലെ മണിക്കൂറുകൾ മാസങ്ങളുടെ ദൈർഘ്യത്തിലായിയാത്ര. സ്വപ്നങ്ങളെതും ഇല്ലാതെ വരണ്ടുപോയ ജീവിതത്തിൽ ഹൃദയത്തിനുള്ളിൽ മരുഭൂമികൾ രൂപപ്പെടുന്നുണ്ടായിരുന്നു. തൻ്റെ ചങ്ങാതിമാരിൽ നിന്നും ബന്ധുകളിൽ നിന്നും അകന്നകന്ന് വിട്ടിൻ്റെ ഉള്ളിലേക്ക് ഉൾവലിഞ്ഞ നാളുകൾ .ഉപ്പയുടെ പിൻന്തുടർച്ചയായി ചെയ്യേണ്ട ജോലി നഷ്ടപെടുത്തി.സദാ സമയം വീട്ടിൽ നിന്നു പുറത്തിറങ്ങാതെ ഭാര്യയുടെ ശരിരത്തിലുണ്ടായിരുന്ന ഇത്തിരി പൊന്നും വിറ്റ് തിന്ന് ,കിസ കാലിയാകുമ്പോഴാണ് തറവാട് വിൽക്കാൻ അനുജനും പെങ്ങന്മാരും തിരുമാനിച്ചു അയൽവാസിക്ക് കച്ചവടം ആക്കിയത്….
എല്ലാ ബന്ധുമിത്രാതികളിൽനിന്നും അകന്നു ജീവിക്കുന്ന അവന് വീട് വിട്ടുപോവാൻ പെരുവഴി പോലും ഇല്ലാതെ നിൽക്കുമ്പോഴാണ് അവളുടെ ശരിരത്തിയുണ്ടായിരുന്ന സ്വർണ്ണത്തിൻ്റെ കണക്കും പറഞ്ഞ് അവളുടെ ഉപ്പ വരുന്നത് ,വിവാഹശേഷം ഭാര്യവീട്ടുകാരുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ഒരോ വ്യക്തിയും സമൂഹവും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പരസ്പരം ചതിച്ചും വഞ്ചിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തിയും അന്യൻ്റെ മുതൽ സ്വന്തം മക്കാൻ ചെയ്യുന്ന കള്ള കളി മതിയാവോളം സ്വന്തം കുടുംത്തിൽ നിന്നു തന്നെ അവൻ അനുഭവിച്ചതാണ് ,അവൻ്റെ ഉറച്ച തീരുമാനമാണ് അവൻ്റെ ജീവിതം അനീതിക്കും കളവിനും കൂട്ടു നിക്കാതെ എല്ലാ സാമൂഹിക വേരിൽ നിന്നും അടർന്നുവീണ ബലിയാടിൻ്റെതാണ് അരിക് വൽക്കരിച്ചൻ്റെ ജീവിതം ,അങ്ങനെ അവൻ്റെ കുടുബവും അവളുടെ കുടുബവും നഷ്ടപ്പെട്ടു പോയ ചങ്ങാതിമാരും കുടി നൽകിയ പ്രതിഷേധത്തിൻ്റെ ഉൾവലിവാണ് അവൻ്റെ ജീവിതം മാറ്റിമറിക്കാനായി വിണ്ടും കുരുക്കിൽ നിന്ന് കുരുക്കിലേക്ക് ,അവർ വരുന്നത് ,അനുജനും പെങ്ങന്മാരും ഞാനൊറ്റക്ക് തറവാട്ടിൽ താമസിക്കുന്നത് ഇഷ്ടപ്പെടാതെ വളരെ കുറച്ച് പൈസക്ക് വീട് വിറ്റു എൻ്റെ ഓഹരിയായി മുപ്പത്തിരണ്ടായിരം രൂപ തന്നിട്ട് ഇന്നോക്ക് ഇരുപത്തിനാലു കൊല്ലം കഴിഞ്ഞു, …..
അന്ന് വരെയറിയാത്ത ശരീരംകൊണ്ട് സാധിക്കുന്ന എല്ലാ പണിയും ചെയ്യാൻ മനസ്സ് തയ്യാറായെങ്കിയും ആരുടെയും കൂടെ അധിക ദിവസം തുടർച്ചയായി പോവാൻ പറ്റാതെ അവൻ ജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞു കെണ്ടേ നിന്നു. അവളുടെ സ്വർണ്ണത്തിനെന്ന് പറഞ്ഞ് എനിക്ക് കിട്ടിയ തറവാട്ട് സ്വത്ത് അവളുടെ ഉമ്മയുടെ അടുത്ത് കൊടുത്ത് എന്ത് വേണംമെങ്കിലും ചെയ്തോളിന്ന് പറഞ്ഞ് ,ജീവിതത്തിൽ എന്ത് ചെയ്യണംമെന്നറിയാതെ ഒറ്റപ്പെട്ട് നിന്നു പോയ നേരം ,ഹൃദയം പിന്നെ നേരാംവണ്ണം പ്രവർത്തിച്ചില്ല. ,
വീടെഴിഞ്ഞു അവൾ അവളുടെ വീട്ടിലും ഞാൻ കുറച്ച് ദിവസം ലോഡ്ജിലും ആയി കിടന്നു.അവകാശം കിട്ടിയ പണം അവർ സ്വർണ്ണം വാങ്ങാതെ മൂന്ന് സെൻ്റ് പാടം .അന്ന് വാങ്ങിയിട്ടു, ചെറിയ കുടിയെടുക്കാൻ വർഷങ്ങളോളം വാടക വീടുകളിൽ ഒരോ മാസ അവസാനം നെഞ്ചുപിടഞ്ഞു വാടക കൊടുക്കുന്നത് വല്ലാത്ത ദുരാവസ്ഥയാണ് ,പാടത്ത് കുഞ്ഞ് തറയിടാൻ തുടങ്ങിയപ്പോൾ അവൾ അവളുടെ വീട്ടിൽ പോയി അവൻ ഫറോക്ക് റെയിൽവേ സ്‌റ്റേഷനിലും ബസ്സ്റ്റാൻ്റിയും രാത്രി കിടന്നുറങ്ങി. ,കൊതുകടി കൊണ്ടു താൻ അറിയുന്ന തന്നെയറിയുന്ന നാട്ടുകാർ തെരുവിൽ നിന്ന് അവരവരുടെ വീട്ടിലെക്ക് പോകുന്നതുവരെ അങ്ങാടിയിൽ കറങ്ങി രാത്രി ഒരു മണിക്ക് ശേഷം എതെങ്കിലും പത്ര ചൂരു ളെടുത്ത് പ്ലറ്റ്ഫോമിൽ നിവർത്തി തണുത്ത് വിറച്ച് കണ്ണീരെഴിച്ച് കിടന്ന രാത്രി ഞാനെങ്ങനെ വിവരിക്കും റെയിൽവേ സ്റേഷൻ്റെ ഓവർ ബ്രിഡ്ജിലും ഫറോക്ക് ബസ് സ്റ്റാറ്റിലും തൻ്റെ നാടായിരുന്നിട്ടുപോലും ആരും തിരിച്ചറിയാതെ കൊതുക് കടിയും കൊണ്ട് കടന്നതിലും ഭീകരമായിരുന്നു. ഒന്നു തൂറാൻ കക്കൂസില്ലാതെ അലഞ്ഞ ദിവസങ്ങൾ മാസങ്ങൾ …..
സ്വന്തം എന്ന് പറയാവുന്ന പെങ്ങന്മാരും അനുജനും അന്നും ഇന്നും അവനോട് അകലം പാലിക്കുന്നതെന്തൊന്ന് അവനറിയുന്നില്ല. എല്ലാ കഷ്ടതയിലും ഒപ്പം ഉണ്ടായിരുന്ന അവൻ്റെആദ്യ ഭാര്യ കുട്ടികളില്ലാതെ അവൻ്റെ കൂടെ ഇരുപത് കൊല്ലം ജീവിച്ചതിനു ശേഷം അവൾ കല്ല്യാണ ബ്രോക്കറെ കണ്ട് വീണ്ടും വിവാഹം കഴിപ്പിച്ച രണ്ടാം ഭാര്യയോട് മാത്രമാണ് അവൻ്റെ കുടുബങ്ങൾക്ക് പ്രിയം …..
സ്വന്തം മായി ആരോരും ഇല്ലാ എന്ന തോന്നലുള്ള പോയാണ് ,ജീവിതത്തിൻ്റെ പൊരിവെയിലത്ത് നിന്ന് വീണ്ടും വറച്ചട്ടിയിലെക്ക് എന്ന പോലെ അവൻ ഇടക്കിടക്ക് തൊഴിൽ രഹിതനാവുമെങ്കിലും ,രണ്ട് ഭാര്യമാരെയും ഒരു തേരിൽ വച്ച്.കെട്ടി യാത്ര ചെയ്യണമെങ്കിൽ അത്ര മാത്രം സത്യസന്ധര്യം ആരെയും ചെറുതാക്കാതെ വാക്കു കൊണ്ട് നോവിക്കാതെ ജീവിക്കുക അവിടെ ജീവിതത്തിൻ്റെ സംഗീതം കേൾക്കാം മനസുരുകി ജീവിതത്തിൻ്റെ രണ്ടറ്റവും തീ പിടിച്ചോടാൻ ഹൃദയത്തിനു ശക്തി കുറഞ്ഞ കാലത്ത് വീണ്ടും ബസ് സ്റ്റാൻ്റിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും പോവേണ്ടി വരുന്ന ഭയത്താൽ എന്ത് ചെയ്യണംമെന്നറിയാതെ ആരോടും ഒന്നും പറയാനില്ലാതെ ശരീരത്തിന് രോഗവും പ്രായവും അധികരിച്ച് തൊഴിലില്ലാതെ ഭാര്യമാർ അദ്ധ്വാനിച്ച് കൊണ്ടുവന്നത്തിന് തിന്ന് തലനിവരാതെ തല താഴ്ത്തി തന്നെ അയാൾ പതുക്കെ റേഡരികിലൂടെ പോകുന്നത് നിങ്ങൾക്കും കാണാം ………