പണ്ടുള്ളവർ നട്ടുനനച്ചനന്മതൻപൂമരം
ഇത്തിക്കണ്ണികൾകേറി നശിപ്പിക്കപ്പെടവേ,
കാലത്തിൻ കണ്ണുനീർക്കയങ്ങൾ
കൊടുങ്കാറ്റും പേമാരിയും കാത്തിരിക്കുന്നു.

അറുത്തെടുത്തതലയുമായ് കോമരം
പിഴച്ചനൃത്തച്ചുവടുമായ് അട്ടഹസിക്കുന്നു
അലറിവിളിച്ചു നിറഞ്ഞുപാടിരമിക്കുന്നു
നേടാം ഇനിയും സമത്വസുന്ദരലോകം!

കാലത്തിന്റെകോലം കെട്ടിയാടിയതറകളിൽ
കണ്ണിൽ രക്തനിറംബാധിച്ചപേക്കുത്തുകാർ
കൊണ്ടുപോയി അഗ്നിബന്ധിച്ചുനിറച്ചുവച്ചു
പലരുടെ വെളിച്ചം കേട്ടുപോയവീടുകളിൽ.

കലികാലത്തിൽ നേരറിയാചിരിയുടെമഞ്ജിമയിൽ
കാലിടറിയ പൂച്ചിന്റെ പുറംതിണ്ണയിൽ
കണ്ടുകൺനിറഞ്ഞുകാണാം ഇനിയും
വന്നുചേരും പുലർകാലങ്ങളിൽ!

സമത്വസുന്ദരലോകമെന്നുറക്കെപ്പാടിയവർ
ചെഞ്ചായക്കൊടിയിൽപ്പുലർകാലംകണ്ടവർ
ചെന്താമരപ്പൂക്കൾപോൽ നന്മനിറഞ്ഞവ-
രെന്നു സ്വയംമെല്ലെവാഴ്ത്തിപ്പാടിയവർ,

അനീതികളെല്ലാംകണ്ടു കല്പനകെട്ടവർ
പാവങ്ങ*ളുടെ ചട്ടിയിൽ മണ്ണുവാരിയിട്ടവർ
ഗാഗ്വവിളിക്കാൻ സമയം കണ്ടെത്തിയവർ
കരുത്തനാമ്പിന്റെ മുനയൊടിച്ചുകളഞ്ഞവർ,

മൂലധനത്തിന്റെ അർത്ഥമറിയാചിതലുകൾ
സ്വയംവലുതാകും ചിറകുകളാൽ
എല്ലാംനോക്കിപ്പറന്നു വെളിച്ചംകെട്ടുപോയ
വീടുകൾകണ്ടുള്ളിൽ സ്വയംചിരിച്ച്!

വിദ്യയിൽ അവിദ്യകൾ കൂട്ടിനെയ്തവർ
അരുംകൊലയിൽപോലുംതൃപ്തരല്ലാത്തവർ
അല്പംകരുണപോലുമില്ലാതെയൊളിഞ്ഞു
നോക്കിയവർ,ചിക്കിച്ചിനക്കുന്നു കള്ളക്കണ്ണീരുമായ്.

ഉള്ളിന്റെയുള്ളിൽ ചിരിച്ചു,നടിക്കുന്നു
ദുഖിതന്റ ഇറയത്തുകേറികട്ടനടിച്ച്
വല്ലാത്തൊരുപഹയന്റെ ഇടർച്ചതൻ
വായ്ത്താരികേട്ട്,നിലയില്ലാക്കയത്തിൽ,

മുങ്ങിത്താഴും നഷ്ടപ്പെട്ടവരെകണ്ടി,ല്ലാത്ത-
ക്കണ്ണീരിൻക്കയത്തിൽമുങ്ങിനോക്കിനിന്നു
നനുത്തനെടുവീർപ്പുകളിൽ കാഴ്ചക്കാരായ്
വെളിച്ചംകെട്ടുപോയ പലവീടുകളിൽ.

By ivayana