നീലക്കാർവർണ്ണാ നിന്നോടക്കുഴൽ നാദം
കേൾക്കാനൊരു ജന്മം പോരന്റെ കണ്ണാ.
ഗീതയിൽ നീ ചൊന്നതൊക്കെയുമെന്നുള്ളിൽ
നിറയ്ക്കുവാനീ ജന്മം മതിയാകുമോ..?
ഹരിനാമകീർത്തനം ചൊല്ലുന്ന നേരത്താ
പീലിത്തിരുമുടി മനസ്സിൽ തെളിഞ്ഞപ്പോൾ
അറിയാതെ .കണ്ഠമൊന്നിടറിയെൻ കണ്ണാ….
ജ്ഞാനപ്പാനയിൽ മുഴുകുന്ന നേരത്ത്
രാധയെപ്പോലും നീ മറക്കും..
നിൻ മനമൊരു കാരുണ്യക്കടലാകും
മാലേയമാരുതൻ വലം വെയ്ക്കും
ഗുരുവായൂരെത്തുമ്പോൾ എന്റെ
ദുഃഖങ്ങളെല്ലാം നീ കവർന്നെടുക്കും
കരിമുകിൽ വർണ്ണാ എന്നുള്ളിൽ
നീ കുടിയിരിക്കും…
നീരാട്ട് കടവിൽ ഗോപികമാരുടെ ഉടയാട
കവർന്നവനെ…കള്ള കാർവർണ്ണാ..
നിൻ മുരളിക കേട്ടപ്പോൾ നീരസമാകെയും
നീഹാരമായലിഞ്ഞുപോയീ…
കൃഷ്ണാ ഹരേയെന്ന് നാമം ജപിക്കുവാൻ
നാദമായ് നാവിൽ നീ വിളയാടണം …
കണ്ണാ നിൻ പാദാരവിന്ദങ്ങളിലൊരു
തുളസിക്കതിരായി എന്നെയും
ചേർത്തീടണെ….

മോഹൻദാസ് എവർഷൈൻ

By ivayana