രചന : മംഗളൻ എസ്✍
പുതുമഴയായിനി പെയ്തിറങ്ങാൻ
വരുമോ മുകിലായിതുവഴി നീ
തരളമായൊന്നു തഴുകിയുറക്കാൻ
വരുമോ തെന്നലായിതുവഴി നീ
എരിയും വെയിലിന്റെ താപമകറ്റാൻ
വരുമോ തണലായിതുവഴി നീ
പൂക്കൾ വിടർത്തി പുളകമണിയിക്കാൻ
വരുമോ വസന്തമായിതുവഴി നീ
ഹിമമായ് പൊഴിഞ്ഞു കുളിരണിയിക്കാൻ
വരുമോ ശിശിരമായിതുവഴി നീ
ഊർജ്ജമുൾക്കൊണ്ടുസടകുടഞ്ഞുണരാൻ
വരുമോ കിരണമായിതുവഴി നീ
പാടാൻ മറന്ന പ്രണയഗാനാം പാടാൻ
വരുമോ പൂങ്കുയിലായിതുവഴി നീ
വനമാലിയായ് ഞാൻ പുല്ലാങ്കുഴലൂതാൻ
വരുമോ രാധയായിതുവഴി നീ
സ്നേഹമധുചഷകമെനിക്കു നൽകാൻ
വരുമോ പ്രണയമോടിതുവഴി നീ
സൗഗന്ധിക പൂക്കൾ നിന്നെയണിയിക്കാൻ
വരുമോ കുളികഴിഞ്ഞിതുവഴി നീ
മധുരത്തേനിറ്റും വിഷയമ്പ് തടയാൻ
വരുമോ കരുതലായിതുവഴി നീ
പോയവർഷങ്ങൾതൻ നഷ്ടസ്വർഗ്ഗം നേടാൻ
വരുമോയെൻ പുണ്യമായിതുവഴി നീ..