രചന : ലീന സോമൻ ✍
പ്രണയിച്ചു ഞാനെന്റെ ബാല്യകാലത്തെ
ഓർമ്മയിൽ ഓർക്കവേ ചിരിതൂകിടുന്നു
കളങ്കങ്ങൾ ഒന്നുമേ ഇല്ലാത്ത സൗഹൃദം
ആശ്ലേഷ തന്തുവായി പൂരം പൊടിക്കുന്നു
ഉണർത്തുന്നു സ്മൃതിതൻ നാദങ്ങളായി
കാലപ്രവാഹം കടന്നങ്ങ് പോകുന്നു
വാത്സല്യ പൂരിതം ബാല്യത്തിൻ ചിറകുകൾ
ജിഞ്ജാസപൂർവ്വം കാണുന്ന കൗതുകം
ഓർമ്മയിൽ പതിയുന്ന മുത്തശ്ശി ഓർമ്മകൾ
ഹൃദയത്തിനുള്ളിലെ ആനന്ദതുടിപ്പായി
മുത്തശ്ശി വാത്സല്യം എത്രമേൽ എന്നത്
ഉരിയാടൻകഴിയാതെ സ്മൃതികളിൽ പരതുന്നു
ഇന്നും മരീചികയിൽ ജ്വലിക്കുന്ന സ്നേഹം
ഹൃദയത്തിനുള്ളിലെ താളുകളിൽ
ആനന്ദ കഥകളാൽ സമർത്ഥമാണ്
മറന്നിടുവാൻ കഴിയില്ല എൻ മുത്തശ്ശിയെ ഒരിക്കലും
കമലദളങ്ങളാൽ ഉണരുമെൻ അഗതാരിൽ
അഗാധമായി നിൻ പ്രിയ മുഖം.